ഖത്തറിലെ ഏറ്റവും മികച്ച ഇന്ത്യൻ സ്‌കൂളിനുള്ള അവാർഡ് സ്വന്തമാക്കി പോദാർ പേൾ സ്‌കൂൾ
എജ്യുക്കേഷൻ വേൾഡിന്റെ (ഇഡബ്ല്യു) ഗ്ലോബൽ സ്‌കൂൾ റാങ്കിംഗ് 2024-2025 പ്രകാരം എജ്യുക്കേഷൻ യുണൈറ്റസ് വേൾഡ് ഇനിഷ്യേറ്റീവിനു കീഴിലുള്ള ഖത്തറിലെ ഒന്നാം നമ്പർ ഇന്ത്യൻ സ്‌കൂളായി പോദാർ പേൾ സ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു.
4,000-ത്തിലധികം സ്ഥാപനങ്ങളെ വിലയിരുത്തുന്ന EW ഇന്ത്യ സ്‌കൂൾ റാങ്കിങ് ഏറ്റവും വലുതും സമഗ്രവുമായ ഇന്ത്യൻ സ്‌കൂളുകളുടെ സർവേയാണ്. അതിലെ മികച്ച സ്‌കൂളുകളാണ് ഈ അവാർഡിലൂടെ അംഗീകരിക്കപ്പെടുന്നത്.
മികച്ച വിദ്യാഭ്യാസം നൽകുന്നതിനും, നൂതനവും സഹായകരവുമായ പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയാണ് ഈ അവാർഡ് നേട്ടത്തിലൂടെ വ്യക്തമാകുന്നത്.
അക്കാദമിക് വിജയങ്ങൾക്ക് പുറമേ, പോദാർ പേൾ സ്‌കൂളിൽ 3D പ്രിൻ്റിംഗ് ലാബുകൾ ഉൾപ്പെടെയുള്ള മികച്ച സൗകര്യങ്ങളും അധ്യാപനത്തിനു സഹായിക്കുന്ന ആധുനിക ഉപകരണങ്ങളും ഉണ്ട്. അതിനു പുറമെ ഒരു വലിയ സ്പോർട്ട്സ് കോംപ്ലക്‌സ് നിർമ്മിച്ചുകൊണ്ട് സ്‌കൂൾ കായികരംഗത്തും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇന്ത്യൻ ഗ്ലോബൽ സ്‌കൂൾ റാങ്കിംഗ് അവാർഡുകൾ രാജ്യത്തുടനീളമുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കുന്നതിനാണ്.അക്കാദമിക് വിജയം, സമഗ്ര വികസനം, വിദ്യാർത്ഥികളുടെ ക്ഷേമം എന്നിവയിൽ ഊന്നൽ നൽകുന്നത് പോദാർ പേൾ സ്‌കൂളിന്റെ മികച്ച റാങ്കിങ്ങിന് കാരണമായി.