വിമാനത്താവളങ്ങളിൽ പരിശോധന പര്യടനം നടത്തി പ്രധാനമന്ത്രി
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലും (എച്ച്‌ഐഎ), ദോഹ ഇന്റർനാഷണൽ എയർപോർട്ടിലും ഞായറാഴ്ച പരിശോധന സന്ദർശനം നടത്തി.
രണ്ട് വിമാനത്താവളങ്ങളിലെയും വിപുലീകരണ, നവീകരണ പ്രവർത്തനങ്ങളും ലോകകപ്പ് കാണികളെ സ്വീകരിക്കാനുള്ള സന്നദ്ധതയും പരിശോധിക്കാൻ ലക്ഷ്യമിട്ടായിരുന്നു പര്യടനം.
ലോകകപ്പിനായൊരുക്കിയ പുതിയ എയർപോർട്ട് ടെർമിനലുകൾ, അവയുടെ യൂട്ടിലിറ്റികൾ, ഉപകരണങ്ങൾ എന്നിവ പരിശോധിച്ച് HIA സന്ദർശിച്ചാണ് ഷെയ്ഖ് ഖാലിദ് പര്യടനത്തിന് തുടക്കമിട്ടത്.
ടെർമിനലുകളിലെ വർക്കിംഗ് മെക്കാനിസത്തെക്കുറിച്ചും അവയുടെ സംഭരണ ശേഷിയെക്കുറിച്ചും, ഉപയോഗിച്ചിരിക്കുന്ന ആധുനിക സംവിധാനങ്ങളും സംബന്ധിച്ച അധികൃതരുടെ വിശദീകരണം അദ്ദേഹം ശ്രവിച്ചു.
ശേഷം, ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും പ്രധാനമന്ത്രി സന്ദർശിച്ചു. വിമാനത്താവളത്തിന്റെ ഒരുക്കങ്ങളും ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്ന പ്രേക്ഷകരുടെ വരവ് സുഗമമാക്കുന്നതിന് സ്വീകരിച്ച നടപടികളും വിലയിരുത്തി.