ഒക്ടോബറിൽ ഖത്തറിൽ സുഖകരമായ കാലാവസ്‌ഥ: ക്യൂഎംഡി
ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അടുത്തിടെ പ്രഖ്യാപിച്ച പ്രതിമാസ പ്രവചനം പ്രകാരം, ഒക്ടോബറിലെ കാലാവസ്ഥ കൂടുതൽ സുഖകരവും സൗമ്യവുമാകുമെന്ന് റിപ്പോർട്ട് അറിയിച്ചു.
ശരത്കാലത്തിന്റെ രണ്ടാം മാസമായ ഒക്ടോബറിൽ ക്യുമുലസ് മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്, പ്രത്യേകിച്ച് ഉച്ചകഴിഞ്ഞ്. അതുപോലെ തന്നെ ഉൾനാടൻ പ്രദേശങ്ങളിൽ അതിരാവിലെ മൂടൽമഞ്ഞ് രൂപപ്പെടാം.
ഈ മാസത്തിൽ, കാറ്റ് വേരിയബിൾ ആയിരിക്കുമെന്നും പ്രധാനമായും വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിലായിരിക്കുമെന്നും റിപ്പോർട്ട് പറഞ്ഞു.
ഒക്ടോബറിലെ പ്രതിദിന ശരാശരി താപനില 29.8°C ആണ്. ഈ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1975-ൽ 16.6 ഡിഗ്രി സെൽഷ്യസായിരുന്നു. അതേസമയം, ഏറ്റവും ഉയർന്ന താപനില 1967-ൽ 43.4 ഡിഗ്രി സെൽഷ്യസായിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv