ആരോഗ്യ കേന്ദ്രങ്ങളുടെ ഫാർമസികൾ വഴി രോഗികളെ അവരുടെ മരുന്നുകളുടെ ഷെഡ്യൂൾ ഓർമ്മപ്പെടുത്തുന്നതിന് എസ്എംഎസ് സേവനം ആരംഭിച്ചതായി പിഎച്ച്സിസി അറിയിച്ചു. ഫിസിഷ്യൻ നിർദ്ദേശിക്കുന്ന മരുന്നുകൾ വിതരണം ചെയ്യേണ്ട തീയതിക്ക് ഒരാഴ്ച മുൻപാണ് ഇങ്ങനെ ഓർമിപ്പിക്കുക.
അപ്പോഴും ആരോഗ്യ കേന്ദ്രം സന്ദർശിച്ചോ അല്ലെങ്കിൽ ഡെലിവറിയിലൂടെയോ രോഗിക്ക് മരുന്ന് ലഭിച്ചില്ലെങ്കിൽ കൃത്യമായ ഷെഡ്യൂളിന് മൂന്ന് ദിവസം മുമ്പ് നിർദ്ദേശിച്ച മരുന്ന് വിതരണം ചെയ്യുന്നതിനുള്ള ഷെഡ്യൂളിനെക്കുറിച്ച് വീണ്ടും ഓർമ്മപ്പെടുത്തുന്നു.
ഭാവിയിൽ പിഎച്ച്‌സിസിയുടെ ‘നാർ’ആകോം’ എന്ന ഫോൺ ആപ്ലിക്കേഷനിലും സേവനം ലഭ്യമാകുമെന്ന് പിഎച്ച്സിസിയിലെ ഹെൽത്ത് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ അലക്‌സാന്ദ്ര തരാസി പറഞ്ഞു.
ഹെൽത്ത് സെന്ററുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകൾക്ക് ഈ സേവനം ഇപ്പോൾ ലഭ്യമാണെന്ന് പിഎച്ച്സിസിയിലെ ഫാർമസി ഡയറക്ടർ ഡോ. മനാൽ അൽ സൈദാൻ വ്യക്തമാക്കി. ആവശ്യമായ മുഴുവൻ മരുന്നുകളും PHCC യിൽ ഉണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഏതെങ്കിലും തരത്തിലുള്ള മരുന്നുകളുടെ ക്ഷാമത്തെക്കുറിച്ച് ആളുകൾ ആശങ്കപ്പെടേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.