ഖത്തറിലെ പെരുമ്പാവൂർ പ്രവാസി കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
ഒരുമയുടെ സന്ദേശം വിളിച്ചോതി ഖത്തറിലെ
പെരുമ്പാവൂർ പ്രവാസി കൂട്ടായ്മ
ഇഫ്താർ സംഗമമൊരുക്കി.
ഏപ്രിൽ 22വെള്ളിയാഴ്ച
ബ്രിട്ടീഷ് മോഡേൺ
ഇന്റർനാഷണൽ സ്കൂളിൽ
സംഘടിപ്പിച്ച ഇഫ്താർ സംഗമത്തില്‍ ജാതിമതഭേദമന്യേ പെരുമ്പാവൂർ നിവാസികളായ ഇരുന്നൂറ്റിയൻപതോളം
പേർ പങ്കെടുത്തു.
കോവിഡ് കാലം കവർന്നെടുത്ത കൂടിച്ചേരലിന്‍റെ നല്ല നാളുകൾ തിരികെ വരുന്നതിന്‍റെ സന്തോഷമായിരുന്നു ഇഫ്താർ സംഗമത്തില്‍ പങ്കെടുത്തവരുടെ വാക്കുകളിലും മുഖത്തും. കാലുഷ്യത്തിന് ശ്രമം നടക്കുന്ന സമകാലിക സാഹചര്യത്തില്‍ ഒരുമിച്ചിരിക്കുന്നതിനെ കുറിച്ചുള്ള ചിന്തകളാണ് അബ്ദുൾ ഷുക്കൂർ റമദാന്‍ സന്ദേശത്തിൽ നൽകിയത്.
സുനിൽ മുല്ലശ്ശേരി, സനൂപ്,
ബേസിൽ തമ്പി, രാജേഷ്, സനന്ദ് പുതിയേടത്ത്, വിൻസ്, മഞ്ജുഷ ശ്രീജിത്ത്, നിഷാദ് സൈദ്, മുഹമ്മദ് മല്ലശ്ശേരി, പ്രദീപ്, അൻസ സനൂപ്, അനസ് ടീസ്‌പോട്ട്, അൻസാർ വെളളാക്കുടി, സുനിൽ പെരുമ്പാവൂർ, സലീൽ, സുനില ജബ്ബാർ, ഖമറുന്നീസ ഷെബിൻ, സുധ, മിഥുൻ, സന്തോഷ് ഇടയത്ത് എന്നിവർ ഇഫ്‌താർ വിരുന്നിന് നേതൃത്വം നൽകി.