ഇതിഹാസത്തിന് വിട; പെലെ അന്തരിച്ചു
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ സാവോപോളോ ആശുപത്രിയിൽ വച്ച് മരണമടഞ്ഞതായി അദ്ദേഹത്തിന്റെ ഏജന്റ് ജോ ഫ്രാഗ സ്ഥിരീകരിച്ചു. 82 വയസ്സായിരുന്നു. നിരവധി അസുഖങ്ങളെ തുടർന്ന് നവംബർ മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്ന് തവണ ലോകകപ്പ് ജേതാവായ ഏക കളിക്കാരൻ; യഥാർത്ഥ പേര് എഡ്‌സൺ അരാന്റേസ് ഡോ നാസിമെന്റോ. പതിനഞ്ചാം വയസ്സിൽ സാന്റോസിലൂടെ ഫുട്ബോൾ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസിൽ ബ്രസീൽ ദേശീയ ടീമിലെത്തി.
മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിൻറെ താരമെന്ന ബഹുമതി നൽകി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും പെലെയ്ക്ക് സ്വന്തമാണ്. ബ്രസീലിന് വേണ്ടി 92 മൽസരത്തിൽ നിന്നായി 77 ഗോളുകൾ നേടി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB