QatarUncategorized

ഒക്ടോബർ 25 ന് ഖത്തറിൽ ഭാഗിക സൂര്യഗ്രഹണം കാണാം

2022 ഒക്ടോബർ 25 ചൊവ്വാഴ്ച ഖത്തർ നിവാസികൾക്ക് ഭാഗിക സൂര്യഗ്രഹണം കാണാനാവുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) ട്വിറ്ററിൽ അറിയിച്ചു.

ഭാഗിക സൂര്യഗ്രഹണം ഖത്തർ ആകാശത്ത് ദൃശ്യമാകും – ദോഹ സമയം ഉച്ചയ്ക്ക് 1:35 ന് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 2:47 ന് അതിന്റെ പാരമ്യത്തിലെത്തും, തുടർന്ന് 3:52 ഓടെ അവസാനിക്കും.

ഖത്തർ ആകാശത്ത് അതിന്റെ എല്ലാ ഘട്ടങ്ങളിലും ഗ്രഹണത്തിന്റെ ദൈർഘ്യം തുടക്കം മുതൽ ഗ്രഹണം അവസാനിക്കുന്നത് വരെ രണ്ട് മണിക്കൂറും 17 മിനിറ്റും ആയിരിക്കും. ഗ്രഹണത്തിന്റെ ഏറ്റവും ഉയർന്ന സമയത്ത് സൂര്യന്റെ മുഴുവൻ ഡിസ്കിന്റെ 38% ചന്ദ്രൻ മറയ്ക്കും.

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇതേതുടർന്ന് സൂര്യൻ പൂർണമായോ ഭാഗികമായോ മൂടപ്പെട്ടിരിക്കും. ഒരു അമാവാസി ഘട്ടത്തിന് മുമ്പ് മാത്രമേ ഇത് സംഭവിക്കൂ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/EE7FCSjsvOp7KjO2Izi4aI

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button