Qatar
റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനിലെ പാർക്ക് & റൈഡ് സൗകര്യം നാളെ മുതൽ പ്രവർത്തിക്കില്ല

റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനിലെ പാർക്ക് & റൈഡ് സൗകര്യം 2022 സെപ്റ്റംബർ 1 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ദോഹ മെട്രോ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.
ഫ്രീ സോണിൽ (എൻട്രി 2) അല്ലെങ്കിൽ അൽ-വക്രയിൽ (എൻട്രി 2) ലഭ്യമായ പാർക്ക് & റൈഡ് സൗകര്യം ഉപയോഗിക്കാൻ ദോഹ മെട്രോ യാത്രക്കാരെ ഉപദേശിച്ചു.
അതേസമയം, മെട്രോ ലിങ്ക് സേവനങ്ങൾ ശനിയാഴ്ച മുതൽ ബുധൻ വരെ രാവിലെ 6 മുതൽ രാത്രി 11 വരെയും, വ്യാഴാഴ്ച രാവിലെ 6 മുതൽ രാത്രി 11:59 വരെയും, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 11:59 വരെയും പ്രവർത്തിക്കുന്നതായിരിക്കും.