Qatar
സൂഖ് വാഖിഫ് ഈത്തപ്പഴ മേളയിൽ വിറ്റഴിഞ്ഞത് 216 ടണ്ണിലധികം ഈത്തപ്പഴങ്ങൾ; അവസാന ദിനം ഇന്ന്
ജൂലൈ 23-ന് ആരംഭിച്ചത് മുതൽ, സൂഖ് വാഖിഫിലെ 9-ാമത് പ്രാദേശിക ഈത്തപ്പഴ മേളയിൽ 216,891 കിലോഗ്രാം ഈത്തപ്പഴം വിറ്റഴിച്ചു. ഇന്ന്, ഓഗസ്റ്റ് 3 ന് സമാപിക്കുന്ന 12 ദിവസത്തെ ഇവന്റിൽ ആയിരക്കണക്കിന് സന്ദർശകരാണ് ഇതുവരെയെത്തിയത്. ഈസ്റ്റേൺ സ്ക്വയറിലെ എയർകണ്ടീഷൻ ചെയ്ത ടെൻ്റിനുള്ളിൽ ആണ് ഈത്തപ്പഴ മേള നടക്കുന്നത്.
ഉത്സവത്തിൻ്റെ സമാപന ദിവസമായ ഇന്ന് വൈകിട്ട് 4 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്.
നൂറിലധികം പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഖലാസ്, ഷിഷി, സുക്കാരി, ഖനിസി, ബർഹി, നാബ്ത് സെയ്ഫ്, ലുലു, റസീസ്, മറ്റ് ഈത്തപ്പഴ ഇനങ്ങൾ എന്നിവ ന്യായമായ വിലയിൽ വാഗ്ദാനം ചെയ്യുന്നു എന്നുള്ളതാണ് സൂഖ് വാഖിഫ് ഡെയ്റ്റ് ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5