Qatar

1500-ലധികം വ്യക്തികൾക്ക് ചികിത്സ നൽകി സീലൈൻ ക്ലിനിക്ക് ഈ സീസണിലെ സേവനങ്ങൾ അവസാനിപ്പിച്ചു

2024 നവംബർ മുതൽ 2025 ഏപ്രിൽ വരെ നീണ്ടുനിന്ന ക്യാമ്പിംഗ് സീസണിൽ നൽകിയ സേവനങ്ങൾ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) സീലൈൻ മെഡിക്കൽ ക്ലിനിക് പൂർത്തിയാക്കി. വിന്റർ ക്യാമ്പിംഗ് കാലയളവിൽ ക്ലിനിക്ക് പതിനഞ്ചാം വർഷമാണ് സേവനങ്ങൾ നൽകുന്നത്.

സീസണിൽ, ക്ലിനിക് ആകെ 1,540 വ്യക്തികളെ ചികിത്സിച്ചു. ഇതിൽ 197 പേരെ ക്ലിനിക്കിൽ നേരിട്ട് ചികിത്സിച്ചു. 670 രോഗികളെ ആംബുലൻസിലോ ഹെലികോപ്റ്ററിലോ HMC ആശുപത്രികളിലേക്ക് മാറ്റി. കൂടാതെ, 673 പേർക്ക് അവരുടെ ക്യാമ്പ്‌സൈറ്റുകളിലോ സ്ഥലങ്ങളിലോ പാരാമെഡിക് ടീമുകളിൽ നിന്ന് വൈദ്യസഹായം ലഭിച്ചു.

HMC യിലെ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ ഹസ്സൻ മുഹമ്മദ് അൽ ഹെയ്ൽ ടീമിൽ ഉൾപ്പെട്ട എല്ലാ മെഡിക്കൽ ടീമുകൾക്കും സപ്പോർട്ട് സ്റ്റാഫിനും നന്ദി പറഞ്ഞു. ബീച്ചിനടുത്തു ക്ലിനിക്കിന് അനുയോജ്യമായ സ്ഥലം നൽകിയതിന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും അദ്ദേഹം അഭിനന്ദിച്ചു.

ചികിത്സിച്ച കേസുകളിൽ ഭൂരിഭാഗവും ജലദോഷം, വയറുവേദന, പൊള്ളൽ, ചെറിയ മുറിവുകൾ തുടങ്ങിയ നിസ്സാരമായ കേസുകളാണെന്ന് HMC യിലെ സീനിയർ കൺസൾട്ടന്റും ക്ലിനിക്കിന്റെ മെഡിക്കൽ ഓഫീസറുമായ ഡോ. വർദ അലി അൽ സാദ് പറഞ്ഞു. ഗുരുതരമായ കേസുകൾ ആശുപത്രികളിലേക്ക് അയച്ചു. ക്ലിനിക്കിൽ മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ സുസജ്ജമായിരുന്നു, എല്ലായ്‌പ്പോഴും ഒരു ഡോക്ടറും നഴ്‌സും ഡ്യൂട്ടിയിലുണ്ടായിരുന്നു. അടിയന്തര സർവീസുകൾക്കായി സമീപത്ത് ഒരു ഹെലിപാഡും ഉണ്ടായിരുന്നു.

എച്ച്എംസിയുടെ ആംബുലൻസ് സർവീസസിലെ അലി ഗൈത്ത് അൽ കുവാരി വിശദീകരിച്ചത്, സീസണിലുടനീളം രണ്ട് സാധാരണ ആംബുലൻസുകളും രണ്ട് ഓഫ്-റോഡ് ആംബുലൻസുകളും സജ്ജമായിരുന്നു എന്നാണ്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും, സന്ദർശകരുടെ വർദ്ധനവ് കൈകാര്യം ചെയ്യുന്നതിനായി ഇവയുടെ എണ്ണം വർദ്ധിപ്പിച്ചു. ആറ് സ്റ്റാൻഡേർഡ് ആംബുലൻസുകളും അഞ്ച് 4×4 വാഹനങ്ങളും മണൽക്കൂനകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കവർ ചെയ്യാൻ ഉപയോഗിച്ചു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button