കഴിഞ്ഞ അവധി ദിവസങ്ങളിൽ പിഎച്ച്സിസി ഹെൽത്ത് സെന്ററുകൾ സേവനം നൽകിയത് പതിനായിരത്തിലധികം പേർക്ക്
2024 നവംബർ 6, 7 തീയതികളിലെ ദേശീയ അവധി ദിനങ്ങളിൽ ഖത്തറിലെ പൗരന്മാരും താമസക്കാരും ഉൾപ്പെടെ 10,988 രോഗികൾക്ക് ഖത്തറിലുടനീളം 22 ആരോഗ്യ കേന്ദ്രങ്ങളിൽ സേവനം നൽകിയതായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) റിപ്പോർട്ട് ചെയ്‌തു. കരട് ഭരണഘടനാ ഭേദഗതികളെക്കുറിച്ചുള്ള പൊതു ഹിതപരിശോധനക്കു പിന്നാലെ ഖത്തറിന്റെ ദേശീയ ഐക്യം ആഘോഷിക്കുന്നതിനു വേണ്ടിയായിരുന്നു ഈ അവധി.
7,937 രോഗികൾ ജനറൽ മെഡിസിൻ, ഫാമിലി മെഡിസിൻ ക്ലിനിക്കുകൾ സന്ദർശിച്ചു. കൂടാതെ, ജനറൽ ഡെൻ്റൽ ക്ലിനിക്കുകൾ 604 രോഗികളെ ചികിത്സിച്ചു. അൽ-മഷാഫ്, അൽ-സദ്ദ്, അബൂബക്കർ അൽ-സിദ്ദിഖ്, അൽ-റുവൈസ്, അൽ-ഷിഹാനിയ, അൽ-കഅബാൻ, ഗരാഫത്ത് അൽ-റയാൻ, റൗദത്ത് അൽ-ഖൈൽ, മുഅയ്തർ, ഉമ്മ് സലാൽ, ലീബൈബ്, അൽ-കരാന എന്നീ 12 ആരോഗ്യ കേന്ദ്രങ്ങളിലെ “അടിയന്തര പരിചരണ യൂണിറ്റുകൾ” 886 കേസുകൾ കൈകാര്യം ചെയ്‌തു.
ഒഫ്‌താൽമോളജി, ഇഎൻടി (ചെവി, മൂക്ക്, തൊണ്ട), ഡെർമറ്റോളജി, പ്രീ മാരിറ്റൽ സ്ക്രീനിംഗ് എന്നിവയുൾപ്പെടെയുള്ള പ്രത്യേക ക്ലിനിക്കുകളിലും പിഎച്ച്സിസി സേവനങ്ങൾ നൽകി. എല്ലാ രോഗികൾക്കും ഫാർമസി, റേഡിയോളജി, ലബോറട്ടറി സേവനങ്ങളും ലഭ്യമായിരുന്നു.
ലീബൈബ്, റൗദത്ത് അൽ-ഖൈൽ, വെസ്റ്റ് ബേ, അൽ-വക്‌റ, അൽ-ഖോർ എന്നീ ഹെൽത്ത് സെൻ്ററുകളിലായുള്ള ഒഫ്താൽമോളജി ക്ലിനിക്കുകൾ 80 രോഗികളെ ചികിത്സിച്ചു. ലീബൈബ്, റൗദത്ത് അൽ-ഖൈൽ ഹെൽത്ത് സെൻ്ററുകളിലെ ഇഎൻടി ക്ലിനിക്കുകൾ 69 രോഗികളെ ചികിത്സിച്ചു. ലീബൈബ്, റൗദത്ത് അൽ-ഖൈൽ, ഉമ്മുസലാൽ എന്നിവിടങ്ങളിലെ ഡെർമറ്റോളജി ക്ലിനിക്കുകളിൽ 49 രോഗികളെ ലഭിച്ചു. ലീബൈബ്, അൽ-മഷാഫ്, അൽ-റയ്യാൻ, വെസ്റ്റ് ബേ, അൽ-ഖോർ എന്നിവിടങ്ങളിലെ പ്രീ മാരിറ്റൽ സ്ക്രീനിംഗ് ക്ലിനിക്കുകൾ 62 രോഗികൾക്ക് സേവനം നൽകി.
PHCC-യുടെ കമ്മ്യൂണിറ്റി കോൾ സെൻ്റർ, അപ്പോയിൻ്റ്മെൻ്റ് ഇല്ലാതെ 16000 ഹെൽപ്പ്ലൈനിൽ ബന്ധപ്പെട്ട 551 രോഗികൾക്ക് ഫോൺ, വീഡിയോ കോളുകൾ വഴി വെർച്വൽ കൺസൾട്ടേഷനുകൾ നൽകി. അടിയന്തിര കേസുകളിൽ വിദഗ്ധ ഡോക്ടർമാരിൽ നിന്ന് സമയബന്ധിതമായ പരിചരണവും ആവശ്യമായ മരുന്നു കുറിപ്പുകളും ഈ സേവനം ഉറപ്പാക്കുന്നു.
ഡ്യൂട്ടിയിലുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും കാലതാമസമില്ലാതെ രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഠിനമായി പരിശ്രമിച്ചതായി പിഎച്ച്സിസി സ്ഥിരീകരിച്ചു.