WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatarTechnology

‘ഉരീദു മണി’യിൽ ഇന്ത്യയിലേക്ക് പണമയക്കുന്നവർക്കായി 75 റിയാൽ വരെ ക്യാഷ്ബാക്ക്

ഇന്ത്യയിലേക്ക് പണമയക്കുന്ന ഉപഭോക്താക്കൾക്കായി പുതിയ പ്രൊമോഷൻ പ്രഖ്യാപിച്ച് ഖത്തറിലെ ഡിജിറ്റൽ ഫിനാൻഷ്യൽ സേവനങ്ങളിലെ മാർക്കറ്റ് ലീഡറായ ‘ഉരീദു മണി’.

ഉരീദു മണി ആപ്പ് ഉപയോഗിച്ച് MoneyGram Cash Pick-up വഴി ഇന്ത്യയിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഓരോ തവണയും തൽക്ഷണം 75 ഖത്തർ റിയാൽ വരെ ക്യാഷ്ബാക്ക് ലഭിക്കും.

ഉപഭോക്താക്കൾക്ക് അവരുടെ Ooredoo Money ആപ്പിൽ ലോഗിൻ ചെയ്‌ത് MoneyGram ക്യാഷ് പിക്ക്-അപ്പ് ഓപ്ഷൻ തിരഞ്ഞെടുത്ത് ഇന്ത്യയിലേക്ക് പണം അയക്കാം. 

ഓഫർ ലഭിക്കാൻ കുറഞ്ഞത് QR100 ട്രാൻസ്ഫർ ചെയ്യേണ്ടതുണ്ട്. ക്യാഷ്ബാക്ക് തൽക്ഷണം ക്രെഡിറ്റ് ചെയ്യപ്പെടും.

ഉരീദു മണി ആപ്പിലെ MoneyGram Cash Pick-up വഴി ഇന്ത്യയിലേക്ക് അയയ്‌ക്കുന്ന QR100 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഓരോ തുകക്കും, ചുരുങ്ങിയത് QR3-നും പരമാവധി QR75-നും ഇടയിൽ തൽക്ഷണ ക്യാഷ്ബാക്ക് ആണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഓഫറിന് ഒരു മാസത്തേക്ക് ആണ് സാധുത.

ഇന്ത്യയിലേക്ക് പതിവായി പണം അയക്കുന്ന ആയിരക്കണക്കിന് ഉപഭോക്താക്കൾ തങ്ങൾക്കുണ്ടെന്നും അവർക്ക് മൂല്യവും അഭിനന്ദനവും കല്പിക്കുന്നതാണ് ഇതെന്നും ഉരീദു പി.ആർ ഡയറക്ടർ സബാഹ് റാബിയ അൽ-കുവാരി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button