ഖത്തർ സമുദ്രാതിർത്തിയിൽ കപ്പലിൽ നിന്ന് വീണയാളെ സംയുക്ത സേന രക്ഷിച്ചു
ഖത്തർ സമുദ്രാതിർത്തിയിൽ വാണിജ്യ കപ്പലിൽ നിന്ന് വീണ ഒരാളെ രക്ഷിക്കാൻ വിവിധ ഖത്തർ സേനകളുടെ സംയുക്ത ശ്രമം വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. വീണയാൾ കൊറിയൻ പൗരനാണ്.
ചരക്ക് കപ്പലിലെ ജീവനക്കാരിൽ നിന്ന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് സംയുക്ത തിരച്ചിൽ രക്ഷാപ്രവർത്തകർ ഉടൻ ആരംഭിക്കുകയായിരുന്നു.
ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സ് ‘ലെഖ്‌വിയ’, ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി, എയ്‌റോനോട്ടിക്കൽ, മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ, അമീരി നേവൽ ഫോഴ്‌സ്, അമിരി എയർഫോഴ്‌സ് എന്നിവ ഉൾപ്പെട്ടതാണ് സംയുക്ത രക്ഷാപ്രവർത്തനം.
പ്രത്യേക ഹെലികോപ്റ്ററുകളും മറൈൻ ഗാഡ്‌ജെറ്റുകളും ഉപയോഗിച്ച് സംയുക്ത സേനയും കപ്പലിന്റെ അതേ സ്ഥലത്തും ചുറ്റുമുള്ള സമുദ്ര പ്രദേശങ്ങളിലും തിരച്ചിൽ ഊർജിതമാക്കി.
24 മണിക്കൂറിന് ശേഷം വെള്ളത്തിൽ കാണാതായ ആളെ കണ്ടെത്തിയതോടെ സംയുക്ത ശ്രമങ്ങൾ അവസാനിച്ചു. രക്ഷിച്ച ശേഷം, ആവശ്യമായ പ്രഥമ ശുശ്രൂഷയ്ക്കായി വ്യക്തിയെ നേരിട്ട് ഹമദ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi