QatarUncategorized
ഹയ്യ കാർഡ് ഉടമകൾക്ക് ഇ-വിസ അപേക്ഷ ആരംഭിച്ച് ഒമാൻ

എല്ലാ ഫിഫ ലോകകപ്പ് ഹയ്യ കാർഡ് ഉടമകളെയും ഒമാനിലേക്ക് സ്വാഗതം ചെയ്യുന്നതായി ഒമാൻ സുൽത്താനേറ്റ് വ്യാഴാഴ്ച അറിയിച്ചു. ലോകകപ്പ് ആരാധകർക്ക് ഒമാനിലേക്ക് വിസ നൽകുന്നതിനുള്ള അപേക്ഷാ സമർപ്പണം ആരംഭിക്കുന്നതായി റോയൽ ഒമാൻ പോലീസ് പറഞ്ഞു.
ലോകകപ്പ് ആരാധകർക്ക് ഒമാൻ സൗജന്യ മൾട്ടിപ്പിൾ എൻട്രി വിസ വാഗ്ദാനം ചെയ്യുന്നു. വിസയ്ക്ക് 60 ദിവസത്തേക്ക് സാധുത ഉണ്ടായിരിക്കുമെന്നും ഇ-വിസ വെബ്സൈറ്റ് വഴി രണ്ട് തവണ കൂടി നീട്ടാൻ കഴിയുമെന്നും ഒമാൻ പോലീസ് അറിയിച്ചു.
ഹയ്യ കാർഡ് ഉടമകൾക്ക് ഒമാനിലേക്ക് ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളേയും കൊണ്ട് പോകാം. ബാധകമായ നിയമങ്ങൾ അനുസരിച്ച് സുൽത്താനേറ്റിൽ ആയിരിക്കുമ്പോൾ വിസ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാനും കഴിയും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/CGezRNsh35nLZC0vevQaom