QatarTechnology

പഴയ മെട്രാഷ്2 പ്രവർത്തനം നിർത്തുന്നു; പുതിയ ആപ്പ് ഡൗണ്ലോഡ് ചെയ്യാൻ നിർദ്ദേശം

മെട്രാഷ്2യുടെ പഴയ പതിപ്പ് മാർച്ച് 1, 2025 മുതൽ നിർത്തലാക്കുന്നതായി ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു. ഉപയോക്താക്കളോട് പുതിയ പതിപ്പ് App Store അല്ലെങ്കിൽ Google Play Store വഴി ഡൗൺലോഡ് ചെയ്ത് തുടർന്നും MOI ഇ-സേവനങ്ങൾ ഉപയോഗിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു.

ഡിസംബർ 2024-ൽ പുറത്തിറക്കിയ പുതിയ മെട്രാഷ് ആപ്പ് കൂടുതൽ ഉപയോക്തൃ സൗഹൃദമായ ഡിസൈനും മെച്ചപ്പെട്ട പേയ്‌മെന്റ് സംവിധാനങ്ങളും ഉൾക്കൊള്ളുന്നു. ഇത് iOS 13, Android 29 എന്നിങ്ങനെയുള്ള ഏറ്റവും പിത്തിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കും.

പുതിയ ആപ്ലിക്കേഷനിൽ വ്യക്തിഗത അഥോറൈസേഷൻ, സർട്ടിഫിക്കറ്റ് അഭ്യർത്ഥന, റീപ്രിന്റ് എന്നിവ ഉൾപ്പെടെ വ്യാപകമായ സേവനങ്ങൾ ലഭ്യമാകുന്നു.

ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, കുടുംബാംഗങ്ങളായ ഭാര്യ, മക്കൾ എന്നിവരെ അവരുടെ ഫോണിന്റെ നമ്പർ ഖത്തർ ഐഡി കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിലും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.

MOI സേവനങ്ങൾ കാര്യക്ഷമമായി തുടരാൻ, ഉപയോക്താക്കൾക്ക് മാർച്ച് 1-നു മുമ്പ് പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button