ലോകകപ്പ് ആരാധകരുടെ വിനോദസഞ്ചാര കേന്ദ്രമാകാൻ ലക്ഷ്യമിട്ട്, പഴയ ദോഹ തുറമുഖ പ്രദേശം ക്രൂയിസ് കപ്പലുകൾക്കുള്ള മറീനയായി രൂപാന്തരപ്പെടുത്തി. 50-ലധികം കഫേകളും റെസ്റ്റോറന്റുകളും, 100 ഷോപ്പുകളും 150 ഹോട്ടൽ അപ്പാർട്ടുമെന്റുകളും ഉള്ള നഗരത്തിന് ഇപ്പോൾ ഖത്തറി വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ രൂപമുണ്ട്.
ചരക്ക് നീക്കങ്ങൾ ഹമദ് തുറമുഖത്തേക്ക് മാറ്റിയതിന് ശേഷം ദോഹ തുറമുഖത്തെ പുതിയ വിനോദസഞ്ചാര കേന്ദ്രമായും ക്രൂയിസ് കപ്പലുകൾക്കുള്ള മറീനായും മാറ്റാൻ നാല് വർഷമെടുത്തെന്ന് ഓൾഡ് ദോഹ തുറമുഖത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
800,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പദ്ധതി നിർമ്മിച്ചിരിക്കുന്നതെന്നും ഖത്തർ ടൂറിസത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ച് പ്രതിവർഷം 300,000-ത്തിലധികം വിനോദസഞ്ചാരികളെ സ്വീകരിക്കുന്ന ഒരു പ്രധാന ടെർമിനൽ പദ്ധതിയിൽ ഉണ്ടെന്നും അദ്ദേഹം വിശദമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu