ഖത്തറിൽ ചൂടേറും; ഔദ്യോഗികമായി വേനൽ തുടങ്ങുന്നത് നാളെ
നാളെ, ജൂൺ 20, 2024, ജ്യോതിശാസ്ത്രപരമായി വേനൽക്കാലത്തിൻ്റെ ആദ്യ ദിനം അടയാളപ്പെടുത്തുമെന്ന് ഖത്തർ കാലാവസ്ഥ പവകുപ്പ് അറിയിച്ചു. ഇത് വടക്കൻ അർദ്ധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ സമയമാണ്.
ഈ സമയത്ത് സൂര്യൻ ആകാശത്ത് ഏറ്റവും ഉയർന്നതും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നേരിട്ട് തലയ്ക്ക് മുകളിലുമാണ്. വടക്കൻ അർദ്ധഗോളത്തിൽ ഏറ്റവും കൂടുതൽ മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന ദിവസമാണ് സമ്മർ സോളിസ്റ്റിസ് എന്നറിയപ്പെടുന്ന വേനൽ അറുതി. അതേസമയം തെക്കൻ അർദ്ധഗോളത്തിലെ ഏറ്റവും കുറച്ച് മണിക്കൂറുകളുള്ള പകലിനും ഇത് കാരണമാകുന്നു.
കൂടാതെ, ഈ ദിവസം വടക്കൻ ആർട്ടിക് സർക്കിളിൽ സൂര്യൻ അസ്തമിക്കുന്നില്ല. സമ്മർ സോളിസ്റ്റിന് ശേഷം പകൽ ദൈർഘ്യം ക്രമേണ കുറയുന്നു.
അതേസമയം, ഈ ചൂടുള്ള കാലാവസ്ഥയിൽ പൊതുജനങ്ങളെ സുരക്ഷിതരായിരിക്കാനും ചൂടിൽ നിന്ന് സ്വയം പരിരക്ഷിക്കാനും സഹായിക്കുന്നതിന് ഖത്തർ വെതർ സോഷ്യൽ മീഡിയയിൽ ഒരു നിർദ്ദേശ വീഡിയോ പുറത്തിറക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5