2022 ഒക്‌ടോബർ മാസത്തെ ഇന്ധന വില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. ഇന്ധനവിലകളിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് കഴിഞ്ഞ മാസത്തെ അതേ വില (ലിറ്ററിന് 1.95 QR) തുടരും.
സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില സെപ്തംബറിലെ പോലെ തന്നെ തുടരും. സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമായിരിക്കും വില.
നേരത്തെ, ജൂലൈ, ജൂൺ മാസങ്ങളിൽ, പ്രീമിയം പെട്രോളിന്റെ വില ഓരോ മാസവും 5 ദിർഹം കുറച്ചിരുന്നു. അതേസമയം 2021 നവംബർ മുതൽ സൂപ്പർ, ഡീസൽ വിലകളിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.