Qatar
വെള്ളിയാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും; കനത്ത പൊടിക്കും കാഴ്ച്ച പരിധി കുറയാനും സാധ്യത

2025 മെയ് 30 വെള്ളിയാഴ്ച്ച മുതൽ ഖത്തറിലുടനീളം ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കിട്ട കാലാവസ്ഥാ മുന്നറിയിപ്പിൽ, അടുത്ത ആഴ്ച്ച മുഴുവൻ ഈ കാലാവസ്ഥ തുടരുമെന്ന് വകുപ്പ് വ്യക്തമാക്കി.
ഈ കാറ്റ് ചില പ്രദേശങ്ങളിൽ പൊടിക്കാറ്റിനും കാഴ്ചപരിധി കുറയാനും കാരണമായേക്കാം. ഈ സമയത്ത് കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഏറ്റവും പുതിയ കാലാവസ്ഥാ വാർത്തകൾക്കായി ഔദ്യോഗികമായ അക്കൗണ്ടുകൾ പിന്തുടരണമെന്നും വകുപ്പ് ആവശ്യപ്പെട്ടു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2