Qatar
സൗജന്യ നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ.: പ്രവാസികൾക്കായുള്ള കേരള സർക്കാരിന്റെ ക്ഷേമ പദ്ധതിയായ നോർക്ക കെയർ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് ശ്രദ്ധേയമായി.
ദോഹ ഗറാഫയിൽ പ്രവർത്തിക്കുന്ന വതീഖ് സർവീസസാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ വകുപ്പായ നോർക്കയുടെ പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പോളിസി രജിസ്ട്രേഷൻ കാലാവധി ഒക്ടോബർ 30 ന് അവസാനിക്കും.
നവംബർ ഒന്ന് മുതൽ ഉപയോക്താക്കൾക്ക് ഇതിന്റെ പ്രയോജനം കിട്ടിതുടങ്ങും. വരും ദിവസങ്ങളിലും സൗജന്യ രജിസ്‌ട്രേഷൻ തുടരുമെന്ന് വതീഖ് സർവീസസിന്റെ ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പർ : +974 3035 3322




