Qatar
ഖത്തറിൽ കടൽക്കാക്കകൾ ചത്തുവീഴുന്നു; നിർദ്ദേശവുമായി മന്ത്രാലയം

രാജ്യത്തെ പല വന്യ പ്രദേശങ്ങളിലും നിരവധി കടൽക്കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) അറിയിച്ചു.
കൊക്കിൽ പൊതിഞ്ഞ ഇറുകിയ പശ മൂലം പട്ടിണിയും ദാഹവും കാരണമാണ് ഈ പക്ഷികൾ ചത്തതെന്ന് മന്ത്രാലയം ട്വിറ്ററിൽ പറഞ്ഞു.
ഇതിന്റെതായ ഒരു ഫോട്ടോയും മന്ത്രാലയം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ഇക്കാരണത്താൽ, “പാരിസ്ഥിതിക സന്തുലിതാവസ്ഥയിൽ അവയുടെ പ്രാധാന്യം മനസ്സിലാക്കി പരിസ്ഥിതിക്ക് ദോഷകരമായ ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനും പക്ഷികളുടെ സുരക്ഷ ഉറപ്പാക്കാനും” മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.