Qatar
ഖത്തറിൽ ചൂട് കൂടുതൽ അനുഭവപ്പെടും; ഇനിയുള്ള രാത്രികളിലും ഹ്യൂമിഡിറ്റി ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ

ഖത്തറിലെ കാലാവസ്ഥ ഹ്യൂമിഡിറ്റിയുള്ളതാണെന്നും പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ ഇത് വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ സഖർ അൽ-സൊവൈദി ഖത്തർ ടിവിയോട് പറഞ്ഞു.
കടലിൽ നിന്ന് വരുന്ന കിഴക്കൻ കാറ്റാണ് ഹ്യൂമിഡിറ്റിക്ക് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.
താപനില 40 ഡിഗ്രി സെൽഷ്യസ് കവിയുമെന്നു പ്രതീക്ഷിക്കുന്നു, പക്ഷേ ഹ്യൂമിഡിറ്റി കാരണം കൂടുതൽ ചൂട് അനുഭവപ്പെടും.
പുലർച്ചെ മൂടൽമഞ്ഞ് കാരണം കാഴ്‌ചപരിധി കുറയാനുള്ള സാധ്യത ഒഴികെ, നിലവിൽ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t