Qatar
ലുസൈൽ ബുലേവാർഡിൽ ഒരുങ്ങുന്നത് വമ്പൻ പുതുവത്സര രാത്രി

2025-ന് ആവേശത്തോടെ വിട നൽകാൻ ലുസൈൽ ബുലേവാർഡിൽ വമ്പൻ ഇയർ എൻഡ് ആഘോഷം ഒരുങ്ങുന്നു. ഡിസംബർ 31, ബുധനാഴ്ച നടക്കുന്ന പരിപാടിയിൽ പ്രേക്ഷകരെ ആകർഷിക്കുന്ന നിരവധി പ്രവർത്തനങ്ങളും ലൈവ് പ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഡിസംബർ 31-ന് വൈകുന്നേരം 6 മണിമുതൽ പുലർച്ചെ 2 മണിവരെ ലുസൈൽ ബുലേവാർഡിൽ ആഘോഷങ്ങൾ നടക്കും. വൈകുന്നേരം മുഴുവൻ പ്രശസ്ത ഗായകരുടെയും ഡിജേയ്മാരുടെയും സംഗീത പരിപാടികൾ അരങ്ങേറും. അതോടൊപ്പം മണൽ കലാകാരന്മാരുടെ പ്രത്യേക ഷോകളും ആക്രോബാറ്റിക് പ്രകടനങ്ങളും പ്രേക്ഷകർക്ക് ആസ്വദിക്കാം.
ബുലേവാർഡിലെ ഐകോണിക് ടവറുകളിൽ 3ഡി മാപ്പിംഗ്, ലേസർ ഷോ എന്നിവയും സംഘടിപ്പിക്കും. അർദ്ധരാത്രിയോടെ കൗണ്ട്ഡൗണിന് ശേഷം വമ്പൻ ഫയർവർക്ക്സും പൈറോഡ്രോൺ ഷോയും അരങ്ങേറും. കുടുംബങ്ങൾക്കും സുഹൃത്ത് സംഘങ്ങൾക്കും ഒരുപോലെ ഓർമ്മയിൽ നിലനിൽക്കുന്ന പുതുവത്സര ആഘോഷമാകും ഇത്.




