Qatar
നാഷണൽ ഡേ: മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റങ്ങൾ: ഖത്തർ റെയിൽ അറിയിപ്പ്

ദോഹ: നാളെ, ഡിസംബർ 18, 2025-ന് മെട്രോലിങ്ക് സേവനങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ, ചില മെട്രോലിങ്ക് സർവീസുകൾ നാളെ രാവിലെ 5 മണി മുതൽ 11:30 വരെ മാത്രമായിരിക്കും പ്രവർത്തിക്കുക എന്ന് വ്യക്തമാക്കി.
പ്രധാന മാറ്റങ്ങൾ:
- M106, M107 ബസുകൾ ഇനി വെസ്റ്റ് ബേ ഖത്തർ എനർജി സ്റ്റേഷൻ പകരം DECC സ്റ്റേഷൻ, എക്സിറ്റ് 3-ൽ നിന്ന് പ്രവർത്തിക്കും
- M108 ബസ് അൽ ബിദ്ദ സ്റ്റേഷൻ ഒഴിവാക്കി സർവീസ് നടത്തും
- M315 ബസ് സൂഖ് വാഖിഫ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, ദോഹ പോർട്ട്, കോർണിഷ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിർത്തില്ല
- M138 ബസ് സർവീസ് നാളെ താൽക്കാലികമായി നിർത്തിവെക്കും
ഇതോടൊപ്പം, വെസ്റ്റ് ബേ ഖത്തർ എനർജി മെട്രോഎക്സ്പ്രസ് സേവനങ്ങൾ രാവിലെ 5 മുതൽ 11:30 വരെ ലഭ്യമാകില്ലെന്നും ഖത്തർ റെയിൽ അറിയിച്ചു. ഈ റൂട്ടിലെ യാത്രക്കാർ DECC സ്റ്റേഷനിലേക്കും അവിടെ നിന്നുമുള്ള മെട്രോഎക്സ്പ്രസ് ട്രിപ്പുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം എന്നും അധികൃതർ നിർദേശിച്ചു.




