ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിന്റെ സുഹൈം ബിൻ സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് സീസണിൽ ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഉൾപ്പെടെ നിരവധി ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾ 14 ഇനങ്ങളിൽ കിരീടങ്ങൾക്കായി മത്സരിക്കും. ദോഹയിലെ എക്കാലത്തെയും മികച്ച ഫീൽഡ് എന്ന് വിളിക്കപ്പെടുന്ന സ്റ്റെല്ലർ ലൈനപ്പിൽ നിലവിലെ 15 വ്യക്തിഗത ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്മാർ മാറ്റുരക്കും.
തന്റെ ഡയമണ്ട് ലീഗ് സീസൺ വെള്ളിയാഴ്ച ദോഹയിൽ വിജയത്തോടെ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നീരജ് ചോപ്ര. ഈ സീസണിൽ ചോപ്രയുടെ ആദ്യ മത്സരമായിരിക്കും ഡയമണ്ട് ലീഗ്, “ഞാൻ ഫിറ്റാണ്, ഓപ്പണിംഗ് ഡയമണ്ട് ലീഗ് മീറ്റിംഗിന് തയ്യാറാണ്. വീണ്ടും നന്നായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു” അദ്ദേഹം പറഞ്ഞു. ദോഹയിൽ, ചോപ്ര തന്റെ വ്യക്തിഗത ബെസ്റ്റ് ആയ 89.94 മീറ്റർ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2020 ടോക്കിയോ ഒളിമ്പിക്‌സിലെ തന്റെ സ്വർണം അത്‌ലറ്റിക്‌സിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയതായി മാധ്യമങ്ങളോട് സംസാരിച്ച ചോപ്ര പറഞ്ഞു. “ഇപ്പോൾ യുവ അത്‌ലറ്റുകൾ ജാവലിനും മറ്റ് ഇനങ്ങളിലും ട്രാക്കും ഫീൽഡും ഏറ്റെടുക്കുന്നു,” ഇത് പ്രധാന മത്സരങ്ങളിൽ കൂടുതൽ മെഡലുകൾ നേടാൻ ഇന്ത്യയെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്ത്യയിൽ, ജാവലിൻ വളർന്നു കൊണ്ടിരിക്കുന്ന ഒരു കായിക ഇനമാണ്. 80 മീറ്ററിൽ കൂടുതൽ എറിയാൻ കഴിയുന്ന എറിയുന്നവർ ഞങ്ങൾക്കുണ്ട്. അതിനാൽ വരും വർഷം ഡയമണ്ട് ലീഗിലും ലോക ചാമ്പ്യൻഷിപ്പിലും ഇന്ത്യയിൽ നിന്നുള്ള കൂടുതൽ അത്‌ലറ്റുകളെ എന്നോടൊപ്പം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.”
വരും വർഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യൻ അത്‌ലറ്റുകൾ ലോംഗ് ജംപ് പോലുള്ള മറ്റ് ഇനങ്ങളിൽ പങ്കെടുക്കുമെന്നും ചോപ്ര പ്രതീക്ഷിക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp