2024ലെ ദേശീയ കായിക ദിനത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങളും വ്യവസ്ഥകളും ദേശീയ കായിക ദിനത്തിനായുള്ള സംയുക്ത സമിതി പ്രഖ്യാപിച്ചു. ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തർ സ്‌പോർട്‌സ് ദിനം ആഘോഷിക്കുന്നത്. ഈ വർഷം, ഇത് ഫെബ്രുവരി 13 നാണ്.
അമിതമായയും അനാവശ്യവുമായ ആഘോഷങ്ങൾ ഒഴിവാക്കി കായിക വ്യായാമങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്ന് കമ്മിറ്റി ഒരു പ്രസ്താവനയിൽ വിശദീകരിച്ചു. ദൈനംദിന കായിക പരിശീലനം ജീവിതശൈലിയാക്കി മാറ്റാനും വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും സ്പോർട്സിന്റെ പ്രധാന്യം പ്രോത്സാഹിപ്പിക്കാനുമാണ് ദിനാചരണം ലക്ഷ്യമിടേണ്ടത്. പ്രധാന നിർദ്ദേശങ്ങൾ താഴെ:
പങ്കെടുക്കുന്നവരുടെ പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുയോജ്യമായ കായിക പരിപാടികളിൽ മാത്രം ഏർപ്പെടുക. ഇത് വഴി ശാരീരിക സമ്മർദ്ദവും പരിക്കുകളും ഒഴിവാക്കുക.
ടെന്റുകളോ താൽക്കാലിക കൃത്രിമ കായിക സൗകര്യങ്ങളോ നിർമ്മിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക, പകരം കായിക വേദികൾ, പാർക്കുകൾ, പൊതു സ്ഥലങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുക.
സൗജന്യ സമ്മാനങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുക.
കായിക മത്സരങ്ങളിൽ സുരക്ഷയും സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക.
സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നത് പോലുള്ള സ്പോർട്സ് ഇതര പ്രവർത്തനങ്ങൾ ഒഴിവാക്കാനും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരം നിഷ്ക്രിയ പ്രവർത്തനങ്ങൾക്ക് പകരം സ്പോർട്സിൽ ഏർപ്പെടാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് ദിനം ലക്ഷ്യമിടുന്നത്.
2024ലെ ദേശീയ കായിക ദിനവുമായി ബന്ധപ്പെട്ട പരിപാടികളും പദ്ധതികളും ദേശീയ കായിക ദിനത്തിനായുള്ള സംയുക്ത സമിതിക്ക് നൽകണമെന്ന് എല്ലാ മന്ത്രാലയങ്ങളോടും പൊതുസ്ഥാപനങ്ങളോടും സ്വകാര്യമേഖലാ സ്ഥാപനങ്ങളോടും കമ്മറ്റി നിർദ്ദേശിച്ചു.
www.msy.gov.qa എന്ന വെബ്‌സൈറ്റിൽ ലഭ്യമായ ഫോമിൽ ആവശ്യമായ വിവരങ്ങൾ നൽകി പങ്കാളിത്തം ഔദ്യോഗികമാക്കാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD