WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

നിയമലംഘനം: ഒരു റസ്റ്ററന്റിന് കൂടി താഴ് വീണു

ഉപഭോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷണം വിറ്റതിന് അൽ-റയ്യാനിലെ ബീവീസ് റസ്റ്റോറന്റ് ഏഴ് ദിവസത്തേക്ക് അടച്ചുപൂട്ടാൻ അൽ-റയ്യാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടു.

മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990-ലെ 8-ാം നമ്പർ നിയമം ലംഘിച്ചതിനാണ് റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ മുനിസിപ്പാലിറ്റി ഭരണപരമായ തീരുമാനമെടുത്തത്.

മന്ത്രാലയം പതിവായി പരിശോധനകൾ നടത്തുകയും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു വരുന്നുണ്ട്. നിയമലംഘകരുടെ പട്ടികയും ശിക്ഷയുടെ കാലാവധിയും ഔദ്യോഗിക വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അടച്ചുപൂട്ടൽ നോട്ടീസ് പുറപ്പെടുവിക്കുമ്പോൾ, അടച്ച കട തുറക്കുന്നതോ എന്തെങ്കിലും പ്രവർത്തനമോ അറ്റകുറ്റപ്പണികളോ നടത്തുന്നതോ അനുവദനീയമല്ല. ലംഘനം ക്രിമിനൽ ബാധ്യതയ്ക്ക് കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഭക്ഷ്യ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് 184 എന്ന ഏകീകൃത കോൾ സെന്റർ നമ്പറിൽ വിളിച്ച് അറിയിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button