Qatar

ഈദ് അൽ അദ്ഹ ആഘോഷപരിപാടികൾ പ്രഖ്യാപിച്ച് മുൻസിപ്പാലിറ്റി മന്ത്രാലയം

ഈദ് അൽ അദ്ഹയുടെ ആഘോഷ പരിപാടികൾ മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു.

ഈദിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിൽ രാവിലെ 8 മുതൽ 11 വരെ 974 ബീച്ചിൽ “ഈദ് അൽ അദ്ഹ കാർണിവൽ” നടക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. “ഈദിന്റെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ നിങ്ങളുടെ കുടുംബത്തോടൊപ്പം ഒരു രസകരമായ അനുഭവം” ആസ്വദിക്കാൻ ആളുകളെ ക്ഷണിക്കുന്നതായി മന്ത്രാലയം കുറിച്ചു.

അൽ ഖോർ, അൽ തഖീറ മുനിസിപ്പാലിറ്റികൾ പ്രതിനിധീകരിക്കുന്ന മന്ത്രാലയം ജൂൺ 7, 8 തീയതികളിൽ അൽ ഖോറിലെ ഡൗൺടൗൺ സൂഖിൽ നടക്കുന്ന ഈദ് അൽ അദ്ഹയുടെ ആഘോഷ പരിപാടികളും പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button