9000 ഡ്രൈവർമാർ ഉൾപ്പെടെ 14,000-ലേറെ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യാൻ മൊവസലാത്ത്
ലോകകപ്പിനായി 14000 സ്റ്റാഫുകളെ നിയമിക്കാൻ ഒരുങ്ങി ദേശീയ ബസ് ഗതാഗത സർവീസ് ആയ മൊവസലാത്ത്. 3,000 വർക്കിംഗ് ജീവനക്കാർക്ക് പുറമെ 9,000 ഡ്രൈവർമാരെയും 2,000 കസ്റ്റമർ ഏജന്റുമാരെയും നിയമിക്കാനുള്ള പദ്ധതിയാണ് കമ്പനി വെളിപ്പെടുത്തിയത്.
വിവിധ സ്റ്റേഡിയങ്ങൾ, സൗകര്യങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, താമസ സ്ഥലങ്ങൾ എന്നിവയിലേക്ക് നയിക്കുന്ന നൂതന റോഡ് ശൃംഖലയ്ക്കുള്ളിൽ 300 ലധികം റൂട്ടുകളിൽ ബസുകൾ സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.
എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങൾ ഡൗണ്ടൗൺ ദോഹയിൽ നിന്ന് ഒരു മണിക്കൂർ ഡ്രൈവ് ഉള്ളതിനാൽ, പൊതുഗതാഗത സംവിധാനങ്ങൾ ഏറ്റവും അനുയോജ്യമാവുകയും ആവശ്യക്കാർ ഏറുകയും ചെയ്യുമെന്ന് കണക്കാക്കുന്നു.
ചാമ്പ്യൻഷിപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ പിന്നീട് ഉപയോഗിക്കുമെന്നും കമ്പനി പറഞ്ഞു. ബദൽ അല്ലെങ്കിൽ വൈദ്യുതോർജ്ജം ഉപയോഗിക്കാനുള്ള ഖത്തറിന്റെ കാഴ്ചപ്പാടിന്റെ പ്രായോഗിക ഉദാഹരണമാവും ലോകകപ്പ്.
ലോകകപ്പ് വേളയിൽ ആരാധകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊതു ബസുകൾക്ക് പുറമെ ടാക്‌സികൾ, മെട്രോ, ട്രാം, ഉൾപ്പെടെയുള്ള നിരവധി ഗതാഗത സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.