MotoGP ഖത്തർ എയർവേയ്‌സ് ഖത്തർ 2023 ഗ്രാൻഡ് പ്രിക്സ് നവംബർ 17 വെള്ളിയാഴ്ച മുതൽ നവംബർ 19 ഞായർ വരെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കും. റേസിനുള്ള ടിക്കറ്റുകൾ അതിവേഗം വിറ്റുതീരുന്നതായി അധികൃതർ പറഞ്ഞു.
ടിക്കറ്റ് വാങ്ങാൻ ആഗ്രഹിക്കുന്ന റേസിംഗ് പ്രേമികൾക്ക് ഗ്രാൻഡ്സ്റ്റാൻഡ്, ഹോസ്പിറ്റാലിറ്റി ഓപ്ഷനുകൾ ലഭിക്കും. ടിക്കറ്റ് നിരക്കുകൾ 150 QAR മുതൽ ആരംഭിക്കും. മൂന്ന് ദിവസത്തെ മുഴുവൻ വാരാന്ത്യത്തിനുമായോ, അല്ലെങ്കിൽ രണ്ട് ദിവസത്തേക്കോ, അല്ലെങ്കിൽ ശനിയാഴ്ചയോ ഞായറാഴ്ചയോ ഓരോ ദിവസത്തെ പ്രവേശനത്തിനായും ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം.
ടിക്കറ്റ് വാങ്ങിയവർക്ക് മെയിൻ ഗ്രാൻഡ്‌സ്റ്റാൻഡിനുള്ളിലെ ഇരിപ്പിടത്തിലേക്ക് പ്രവേശനം അനുവദിക്കും. കൂടാതെ, വിവിധ വിനോദ ആക്ടിവിട്ടികൾ സജ്ജീകരിച്ച മോട്ടോജിപി ഫാൻ വില്ലേജിലേക്കുള്ള പ്രവേശനം, ലുസൈൽ മെട്രോ സ്‌റ്റേഷനും സർക്യൂട്ടിനുമിടയിൽ കോംപ്ലിമെന്ററി റിട്ടേൺ ഷട്ടിലുകളുടെ ഉപയോഗം, സൗജന്യ പാർക്കിങ്ങ്, ടാക്സി പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സോണിലേക്കുള്ള എളുപ്പത്തിൽ പ്രവേശനം എന്നിവയും സൗജന്യമായി ലഭിക്കും.
മോട്ടോജിപി ഖത്തർ എയർവേയ്‌സ് ഗ്രാൻഡ് പ്രിക്സ് ഓഫ് ഖത്തർ 2023, മോട്ടോജിപി കലണ്ടറിലെ രാത്രിയിൽ നടക്കുന്ന ഒരേയൊരു റേസാണ്. ഖത്തറിൽ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിച്ച് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ ഏറ്റവും പുതിയ ഗഡുവുമാണിത്.
ടിക്കറ്റ്, ഹോസ്പിറ്റാലിറ്റി ഓഫറുകൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് വാങ്ങുന്നതിനും, https://tickets.lcsc.qa/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv