ഖത്തർ ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ മത്സരത്തിനൊടുവിൽ ലോക ഫുട്ബോളിലെ നിർണായക ശക്തി സ്പെയിനിനെ പ്രീ-ക്വാർട്ടർ പെനാൽറ്റിയിൽ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടറിൽ. ചരിത്രത്തിൽ ഇതാദ്യമായാണ് മൊറോക്കോ ലോകകപ്പ് ക്വാർട്ടറിൽ എത്തുന്നത്. മുഴുവൻ സമയത്തും അധിക സമയത്തും സ്പെയിൻ നടത്തിയ ആക്രമണങ്ങളെ മുഴുവൻ കരുത്തുറ്റ പ്രതിരോധത്തിലൂടെ തടഞ്ഞു ഗോൾ രഹിത മത്സരം പെനാൽറ്റിയിലേക്കെത്തിച്ച മൊറോക്കോയ്ക്ക് ഇത് സ്വപ്ന തുല്യ നേട്ടം.
പെനാൽറ്റിയിൽ ഒറ്റ ഷോട്ടും ഗോളാക്കാൻ യൂറോപ്യൻ കാളകൂറ്റൻമാർക്കായില്ല എന്നത് അസാധാരണമായി തന്നെ തുടരും. അതേസമയം ലഭിച്ച 4 ഷോട്ടുകളിൽ മൂന്നും ഗോളാക്കിയാണ് പെനാൽറ്റി വിജയവും മൊറോക്കോ ആധികാരികമാക്കുന്നത്.
മുഴുവൻ സമയത്ത് സ്പെയിനിന്റെ നിർണായക ഷോട്ടുകൾ എല്ലാം പ്രതിരോധിക്കുകയും പെനാൽറ്റിയിൽ സ്പെയിനിന്റെ ഷോട്ടുകളിൽ മൂന്നിൽ രണ്ടും തടഞ്ഞും കളിയിലുടനീളം ചെറു പുഞ്ചിരിയോടെ കാണപ്പെട്ട മൊറോക്കോ ഗോളി യാസിൻ ബോനോ മൊറോക്കോയുടെ വിജയത്തിലെ നിർണായക താരമായി.
ഡിസംബർ 10 ന് ഇന്നത്തെ പോർച്ചുഗൽ-സ്വിറ്റ്സർലാണ്ട് മത്സര വിജയിയാണ് മൊറോക്കോയുടെ ക്വാർട്ടർ എതിരാളികൾ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB