ഖത്തറിൽ ഗർഭിണികളായവർ കഴിയുന്നതും വാക്സീൻ സ്വീകരിക്കണമെന്ന നിർദ്ദേശം ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവർ വാക്സീൻ ലഭിക്കാൻ അടുത്തുള്ള പിഎച്സി കേന്ദ്രവുമായി ബന്ധപ്പെടുകയാണ് വേണ്ടത്. ഗർഭിണികൾ എന്ത് കൊണ്ട് വാക്സീൻ സ്വീകരിക്കണമെന്ന 5 കാരണങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് ആരോഗ്യമന്ത്രാലയം ഇപ്പോൾ.
- കോവിഡ് ബാധിതരാകുന്നവരിൽ ഉയർന്ന റിസ്ക് ഉള്ള വിഭാഗത്തിലാണ് ഗർഭിണികളെ ഡബ്ല്യൂ.എച്ച്.ഒ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗർഭിണികൾക്ക് സമാനപ്രായത്തിലുള്ള മറ്റു സ്ത്രീകളെക്കാൾ ഗുരുതര സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
- ഗർഭിണികളിലെ കോവിഡ് ബാധ മാസം തികയുന്നതിന് മുൻപുള്ള പ്രസവത്തിനും മറ്റു പ്രെഗ്നൻസി പ്രശ്നങ്ങൾക്കും കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. വാക്സിനേഷൻ ഇത്തരം റിസ്കുകളിൽ നിന്ന് സുരക്ഷ ഉറപ്പാക്കുന്നു.
- വാക്സീൻ ഗർഭിണികളിൽ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നതല്ല. ലക്ഷക്കണക്കിന് ഗർഭിണികൾ ഇതിനോടകം വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. പാർശ്വഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
- കൂടുതൽ അപകടകാരിയായ ഡെൽറ്റ വകഭേദം ഖത്തറിലുൾപ്പെടെ വ്യാപിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഈ ഘട്ടത്തിൽ വാക്സീൻ സ്വീകരിച്ചു സ്വയം സുരക്ഷിതരായിരിക്കേണ്ടത് അനിവാര്യമാണ്.
- ഖത്തറിൽ കോവിഡ് ബാധിതരിൽ ഹോസ്പിറ്റൽ പ്രവേശനങ്ങൾ ആവശ്യമായി വരുന്നവരെല്ലാം തന്നെ വാക്സീൻ സ്വീകരിക്കാത്തവരാണ്. വാക്സീൻ സ്വീകരിച്ചർ രോഗത്തിൽ നിന്ന് സുരക്ഷിതരാവുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗർഭിണികൾക്ക് ഇത്തരം അവസ്ഥകൾ കൂടുതൽ ക്ലേശകരമാകുന്നത് ഒഴിവാക്കാൻ വാക്സീൻ മാത്രമാണ് പ്രതിവിധി.
5 reasons why it’s important for pregnant women to get vaccinated against COVID-19
— وزارة الصحة العامة (@MOPHQatar) August 15, 2021
5 أسباب توضح أهمية حصول الحوامل على لقاح كوفيد-19 pic.twitter.com/HTYo3uvSFR