ഹജ്ജിനു തയ്യാറെടുക്കുന്നവരെ സഹായിക്കുന്നതിനുള്ള ഹെൽത്ത് ടിപ്‌സ് പങ്കുവെച്ച് ആരോഗ്യമന്ത്രാലയം

സുരക്ഷിതവും ആരോഗ്യകരവുമായ ഹജ്ജിനായി തീർത്ഥാടകരെ തയ്യാറെടുക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഹെൽത്ത് ടിപ്‌സ് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പങ്കുവച്ചിട്ടുണ്ട്.
ഹജ്ജിനു പോകുന്നതിനുമുമ്പ് ശാരീരികമായി ആരോഗ്യമുള്ളവരാകേണ്ടതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് മന്ത്രാലയം അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ വ്യക്തമാക്കി.
പതിവായി വ്യായാമം ചെയ്യാൻ തുടങ്ങുക, പ്രത്യേകിച്ച് നടത്തം ശീലമാക്കുക. തീർത്ഥാടകർ അവരുടെ ഡെയിലി വാക്കിങ് സ്റ്റെപ്പുകൾ 8,000-നും 10,000-നും ഇടയിലാക്കി വർദ്ധിപ്പിക്കണം. ഹജ്ജ് സമയത്ത് ആവശ്യമായ ശാരീരിക ആവശ്യതകളുമായി പൊരുത്തപ്പെടാൻ ഇത് അവരെ സഹായിക്കും.
ചൂടുള്ള കാലാവസ്ഥയിൽ ദീർഘദൂരം നടക്കേണ്ടിവരുമെന്നതിനാൽ, തീർത്ഥാടകർക്ക് ധാരാളം പാനീയങ്ങൾ കുടിക്കാനും മന്ത്രാലയം ഓർമ്മിപ്പിച്ചു. ദിവസവും 8 മുതൽ 12 കപ്പ് പാനീയങ്ങൾ കുടിക്കാൻ അവർ ശുപാർശ ചെയ്യുന്നു, വെള്ളമാണ് ഏറ്റവും നല്ല ഓപ്ഷൻ. ഇത് നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കുകയും ശരീരം നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2