വർക്ക്‌സൈറ്റുകളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും അയ്യായിരത്തിലധികം പരിശോധനകൾ നടത്തി തൊഴിൽ മന്ത്രാലയം
2024 മൂന്നാം പാദത്തിൽ തൊഴിൽ മന്ത്രാലയം (എംഒഎൽ) 5,798 പരിശോധനാ സന്ദർശനങ്ങൾ വർക്ക്‌സൈറ്റുകളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും നടത്തി. രാജ്യത്തെ തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും സ്ഥാപനങ്ങൾ ശരിയായി പാലിക്കുന്നുണ്ടോ എന്നറിയാൻ മന്ത്രാലയത്തിൻ്റെ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് ആണ് സന്ദർശനങ്ങൾ നടത്തിയത്.
മന്ത്രാലയത്തിന്റെ ലേബർ ഡിസ്പ്യൂട്ട് കമ്മിറ്റി 1,402 തീരുമാനങ്ങൾ പുറപ്പെടുവിച്ചു. ഇതേ കാലയളവിൽ 2,357 കേസുകളാണ് ലേബർ ഡിസ്പ്യൂട്ട് കമ്മിറ്റിക്ക് കൈമാറിയത്. മന്ത്രാലയത്തിലെ ലേബർ ഡിസ്പ്യൂട്ട് കമ്മിറ്റി 273 പൊതു റിപ്പോർട്ടിംഗ് കേസുകൾ കൈകാര്യം ചെയ്തു, ഈ കാലയളവിൽ 5,062 കേസുകളാണ് പ്രോസസ് ചെയ്‌തത്. സ്ഥാപനങ്ങൾക്കെതിരെ തൊഴിലാളികളുടെ 8,027 പരാതികൾ വകുപ്പിന് ലഭിച്ചു.
പുതിയ സ്ഥാപന രേഖകൾ രജിസ്റ്റർ ചെയ്യുന്നതിനായി മന്ത്രാലയത്തിലെ ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റിന് 9,241 അപേക്ഷകൾ ലഭിച്ചു, ഈ കാലയളവിൽ മൊത്തം 32,422 വർക്ക്ഫോഴ്‌സ് സെക്കണ്ട്‌മെൻ്റ് അപേക്ഷകളും 148,033 വർക്ക് കോണ്ട്രാക്റ്റ് ഓതെന്റിക്ക് അപേക്ഷകളും വകുപ്പിന് ലഭിച്ചു. ഈ കാലയളവിൽ തൊഴിൽ പരിഷ്‌കരണത്തിനായി ആകെ 18,277 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.