WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
LegalQatar

തൊഴിൽ മാറ്റം; പുതിയ ഡിജിറ്റൽ സേവനവുമായി ആഭ്യന്തര മന്ത്രാലയം

ഒരു ജനറൽ പെർമിറ്റിന് കീഴിലുള്ള തൊഴിൽ ഭേദഗതികൾക്കായി ഡിജിറ്റൽ സേവനം പുറത്തിറക്കി തൊഴിൽ മന്ത്രാലയം. തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാർക്ക് വേണ്ടി തൊഴിൽ മാറ്റത്തിന് അപേക്ഷിക്കാൻ ഈ സർവീസ് ഉപയോഗിക്കാം.

മന്ത്രാലയത്തിന്റെ പ്രധാന ഓഫീസിലേക്കോ അതിന്റെ ബ്രാഞ്ച് ലൊക്കേഷനുകളിലേക്കോ സന്ദർശനം ഒഴിവാക്കുന്നതാണ് പുതിയ ഇ-സർവീസ്.

സാധുതയുള്ള വർക്ക് പെർമിറ്റ് ഉപയോഗിച്ച് ജീവനക്കാരുടെ പ്രൊഫഷനുകൾ പരിഷ്കരിക്കാനും അവരുടെ തൊഴിൽ മാറാനുള്ള അപേക്ഷയുടെ നിലയെക്കുറിച്ച് അന്വേഷിക്കാനും പുതിയ സേവനം തൊഴിലുടമകളെ അനുവദിക്കുന്നു.

കൂടാതെ തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള കരാറുകൾക്കായുള്ള സാക്ഷ്യപ്പെടുത്തൽ സംവിധാനത്തിലേക്ക് നേരിട്ട് പുരോഗതി അനുവദിക്കുന്നതിനൊപ്പം പരിഷ്കരിച്ച തൊഴിലിനെക്കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലേക്ക് എൻട്രി ചെയ്യാനും ഇത് വഴി സാധിക്കും.

മന്ത്രാലയത്തിന്റെയോ സർവീസ് സെന്ററുകളുടെയോ ഓഫീസുകൾ സന്ദർശിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കി, ഫിസിക്കൽ പേപ്പർവർക്കുകൾ ഇല്ലാതെ പ്രക്രിയകൾ കാര്യക്ഷമമാക്കാനാണ് തൊഴിൽ മന്ത്രാലയം ലക്ഷ്യമിടുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button