Qatar
സൈലന്റ് ഡെത്തിനു കാരണമാകാം, അടച്ചിട്ട സ്ഥലങ്ങളിൽ തീ ഉപയോഗിക്കുന്നതിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
ആവശ്യത്തിന് ശുദ്ധവായു ഇല്ലാത്ത അടച്ചിട്ട സ്ഥലങ്ങളിൽ തീ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ആഭ്യന്തര മന്ത്രാലയം (MoI) ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇത് കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം ഉൽപ്പാദിപ്പിക്കുമെന്നും അത് ചിലപ്പോൾ “സൈലന്റ് ഡെത്തിനു” കാരണമാകുമെന്നും അവർ വിശദീകരിച്ചു.
വീടിനുള്ളിൽ തീ ഉപയോഗിക്കുമ്പോൾ എല്ലായിപ്പോഴും ശരിയായ വെൻ്റിലേഷൻ ഉണ്ടെന്ന് ഉറപ്പാക്കാൻ MoI നിർദ്ദേശിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx