Qatar

ജൂൺ 23ലെ എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങളും റദ്ദാക്കും; പിഴ അടക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം

2025 ജൂൺ 23 തിങ്കളാഴ്‌ച നടന്ന എല്ലാ ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ജൂൺ 23നു രാജ്യത്തുടനീളം നടന്ന അസാധാരണ സംഭവങ്ങൾ കാരണം, ആ ദിവസം ചുമത്തപ്പെട്ട എല്ലാ ട്രാഫിക്ക് ഫൈനുകളും റദ്ദാക്കുകയാണെന്ന് മന്ത്രാലയം പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.

പൗരന്മാരുടെയും താമസക്കാരുടെയും ഉത്തരവാദിത്വത്തിനു നന്ദി പറയാനാണ് ഈ തീരുമാനമെടുത്തതെന്ന് മന്ത്രാലയം വിശദീകരിച്ചു. ആ ദിവസം, ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ ജോലിസ്ഥലങ്ങളിലും സേവന കേന്ദ്രങ്ങളിലും എത്താൻ നിരവധി ആളുകൾക്ക് അടിയന്തരമായി യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്.

ഇത് ഒറ്റത്തവണത്തെ തീരുമാനമാണെന്നും ജൂൺ 23-ലെ നിയമലംഘനങ്ങൾക്ക് മാത്രമേ ബാധകമാകൂ എന്നും മന്ത്രാലയം വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ എപ്പോഴും പാലിക്കാനും മറ്റ് റോഡ് ഉപയോക്താക്കളുടെ അവകാശങ്ങളെ ബഹുമാനിക്കാനും അവർ എല്ലാവരെയും ഓർമ്മിപ്പിച്ചു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon

Related Articles

Back to top button