മയക്കുമരുന്ന് കറക്ഷണൽ സെന്ററിലെ അന്തേവാസിയുടെ വിഡിയോ പങ്കിട്ട് ആഭ്യന്തര മന്ത്രാലയം
ഖത്തറിൽ മയക്കുമരുന്ന് ഇരകൾക്കുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്യുണിറ്റീവ് ആന്റ് കറക്ഷണൽ സെന്ററിലെ ഒരു അന്തേവാസിയുടെ വിഡിയോ പങ്കുവെച്ച് ആഭ്യന്തര മന്ത്രാലയം (MoI). വീഡിയോയിൽ ഇയാൾ തൻ്റെ ഖേദവും മയക്കുമരുന്ന് ദുരുപയോഗത്തിൻ്റെ ഭീകരമായ അനന്തരഫലങ്ങളും പങ്കിടുന്നു.
“മയക്കുമരുന്ന്… അവസാനത്തിൻ്റെ ആരംഭം” എന്ന തലക്കെട്ടിലുള്ള വീഡിയോ മയക്കുമരുന്ന് ഇടപാടുമായും ആസക്തിയുമായും ബന്ധപ്പെട്ട ഇരുണ്ട യാഥാർത്ഥ്യങ്ങളെ പ്രകാശിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ്.
“എൻ്റെ ജീവിതം പോയി. എനിക്ക് എല്ലാം നഷ്ടപ്പെട്ടു,ഞാൻ എത്രത്തോളം ഖേദിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ല” എന്ന അദ്ദേഹത്തിൻ്റെ പശ്ചാത്താപം വിഡിയോയിൽ കേൾക്കാം.
പീഡനം, ദുരുപയോഗം, ആസക്തി, സാമൂഹിക അകൽച്ച തുടങ്ങിയ മയക്കുമരുന്ന് ഇടപാടുകളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് തടവുകാരൻ കൂടുതൽ വിശദീകരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗത്തിൽ അകപ്പെട്ടവർ അഭിമുഖീകരിക്കുന്ന ഒറ്റപ്പെടലിൻ്റെയും നിരാശയുടെയും ഭീകരമായ ചിത്രം വരച്ചുകൊണ്ട് സമൂഹം നിങ്ങളെ സ്വീകരിക്കില്ലേന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
“മയക്കുമരുന്നിന് അനന്തരഫലമായി രണ്ട് വഴികളേയുള്ളൂ. ഒന്നുകിൽ ജയിലോ മരണമോ, മൂന്നാമത്തേത് എന്നൊന്നില്ല”
വ്യക്തികളിലും അവരുടെ സമൂഹങ്ങളിലും മയക്കുമരുന്നിൻ്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ, മയക്കുമരുന്ന് ഇടപാടുകൾക്കെതിരായ മന്ത്രാലയത്തിൻ്റെ വിപുലമായ ബോധവൽക്കരണ കാമ്പയിനിൻ്റെ ഭാഗമാണ് ഈ വീഡിയോ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5