കുറഞ്ഞ വാടകയ്ക്ക് പ്രോപ്പർട്ടി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്, ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം
ഓൺലൈനിൽ പ്രോപ്പർട്ടി വാടകയ്ക്ക് നൽകുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം (എംഒഐ) ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഈ തട്ടിപ്പുകാർ പലപ്പോഴും താമസിക്കാനുള്ള വീടുകളോ മറ്റുള്ള സ്ഥലങ്ങളോ വളരെ കുറഞ്ഞ വിലയ്ക്ക് വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പ് നടത്തുന്നത്.
പേയ്‌മെൻ്റുകൾ നടത്തുന്നതിന് മുമ്പ് എല്ലാവരോടും ജാഗ്രത പാലിക്കാനും വാടക ഓഫറുകൾ യഥാർത്ഥമാണോ എന്ന് പരിശോധിക്കാനും ആഭ്യന്തരമന്ത്രാലയം ഉപദേശിക്കുന്നു.
അസാധാരണമാംവിധം കുറഞ്ഞ വിലകളുള്ള പ്രോപ്പർട്ടി ലിസ്റ്റിംഗുകൾ കാണുമ്പോൾ ജാഗ്രത പാലിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് മന്ത്രാലയം ഓർമിപ്പിക്കുന്നു.
സംശയാസ്‌പദമായ രീത്യിൽ ഇത്തരത്തിൽ എന്തെങ്കിലും നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾക്ക് അത് Metrash ആപ്പ് വഴിയോ cccc@moi.gov.qa എന്ന വിലാസത്തിൽ ഇക്കണോമിക് ആൻ്റ് സൈബർ ക്രൈം കോംബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഇമെയിൽ വഴിയോ അറിയിക്കാവുന്നതാണ്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp