Qatar

നിയമലംഘനങ്ങൾ മെട്രാഷ് ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാമെന്നോർപ്പിച്ച് മന്ത്രാലയം; ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കപ്പെടും

മെട്രാഷ് മൊബൈൽ ആപ്പിലെ അൽ-അദീദ് സേവനത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം (MoI) പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. ഇത് നിയമലംഘനങ്ങൾ നമ്മുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ വേഗത്തിൽ റിപ്പോർട്ട് ചെയ്യാൻ ആളുകളെ സഹായിക്കുന്നു. പൊതു സുരക്ഷ മെച്ചപ്പെടുത്തുകയും സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

പൊതുജനങ്ങൽ നടത്തുന്ന ധാർമ്മികപരമായ ലംഘനങ്ങൾ, നെഗറ്റിവായ പെരുമാറ്റങ്ങൾ , ഭീഷണികൾ, വിനോദസഞ്ചാര മേഖലകളിലെ പ്രശ്‌നങ്ങൾ, ഭരണപരമായ അഴിമതി തുടങ്ങിയ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഈ സേവനം പൗരന്മാരെയും താമസക്കാരെയും അനുവദിക്കുന്നു. റിപ്പോർട്ടുകൾ നടപടിക്കായി നേരിട്ട് പ്രിവന്റീവ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലേക്ക് പോകുന്നു.

ഇത് ഉപയോഗിക്കുന്നതിന്, മെട്രാഷ് ആപ്പ് തുറന്ന് “സെക്യൂരിറ്റി” എന്നതിലേക്ക് പോകുക, തുടർന്ന് “സെക്യൂരിറ്റി കംപ്ലയിന്റ്” എന്നതിലേക്ക് പോകുക. അതിനു ശേഷം “പ്രിവന്റീവ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്” തിരഞ്ഞെടുക്കുക, തുടർന്ന് “അൽ-അദീദ് സർവീസ് റിപ്പോർട്ടിംഗ്” തിരഞ്ഞെടുത്ത് വിശദാംശങ്ങൾ പൂരിപ്പിക്കുക, സാധ്യമെങ്കിൽ ഫോട്ടോകൾ ചേർക്കുക, മാപ്പിൽ ലൊക്കേഷൻ അടയാളപ്പെടുത്തുക, സമർപ്പിക്കുന്നതിന് മുമ്പ് പരാതിയുടെ കാറ്റഗറിയും തിരഞ്ഞെടുക്കുക. എല്ലാ റിപ്പോർട്ടുകളും രഹസ്യമായി സൂക്ഷിക്കപ്പെടും. രാജ്യത്തെ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് MoI ഊന്നിപ്പറഞ്ഞു.

മെട്രാഷ് ആപ്പ് ഒരു വൺ-സ്റ്റോപ്പ് സേവന പ്ലാറ്റ്‌ഫോമായി വളർന്നുകൊണ്ടിരിക്കുകയാണ്. ട്രാഫിക് സേവനങ്ങൾ, അടിയന്തര റിപ്പോർട്ടിംഗ് തുടങ്ങിയ സവിശേഷതകളും ഇതിലൂടെവാഗ്ദാനം ചെയ്യുന്നു. അടുത്തിടെ, MoI-യുടെ ട്രാഫിക് വകുപ്പ് മെട്രാഷിലെ വാഹന ഉടമസ്ഥാവകാശ കൈമാറ്റ സംവിധാനം അപ്‌ഡേറ്റ് ചെയ്തു. വാഹന രജിസ്ട്രേഷൻ സാധുവാണെങ്കിൽ, ഗതാഗത പിഴകൾ തീർപ്പാക്കാതെ തന്നെ കൈമാറ്റം ചെയ്യാൻ ആപ്പ് വഴി ഇപ്പോൾ സാധിക്കും. ഇരുവശത്തും സുതാര്യത ഉറപ്പാക്കി, അന്തിമ കൈമാറ്റം നടത്തുന്നതിന് മുമ്പ് വാങ്ങുന്നയാൾ കൈമാറ്റം സ്ഥിരീകരിക്കണമെന്നുണ്ട്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button