രണ്ടു റോഡുകൾ ഇന്ന് മുതൽ ഭാഗികമായി അടച്ചിടുമെന്ന് ആഭ്യന്തരമന്ത്രാലയം
വെള്ളിയാഴ്‌ച രാവിലെ മുതൽ രണ്ട് റോഡുകൾ ഭാഗികമായി അടച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ഷാർഖ് ഇൻ്റർസെക്ഷനിൽ റിങ് റോഡിൽ നിന്ന് റാസ് ബു അന്നൗദ് സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിനുള്ള ലെഫ്റ്റ് ടേൺ താൽക്കാലികമായി ഭാഗികമായി അടച്ചിടും. ഇത് ഇന്ന്, ഒക്ടോബർ 4ന് ആരംഭിച്ചു, 2024 ഒക്ടോബർ 6 ഞായറാഴ്‌ച രാവിലെ 5 മണി വരെ നീണ്ടുനിൽക്കും.
A partial temporary closure at Sharq Intersection for traffic turning left from the C-Ring Road towards Ras Bu Abboud Street for two and a half days. Additionally, a partial temporary closure of the tunnel leading from Mesaieed Road to Al Asiri Intersection from Friday, 4 October… pic.twitter.com/wbSeq5IsSg
— Ministry of Interior – Qatar (@MOI_QatarEn) October 4, 2024
മെസായിദ് റോഡിൽ നിന്ന് അൽ-അസിരി ഇൻ്റർസെക്‌ഷൻ വരെയുള്ള അണ്ടർപാസ് എക്‌സിറ്റ് റോഡിൻ്റെ ഒരു ഭാഗവും അടച്ചിടും. ഈ അടച്ചുപൂട്ടൽ ഇന്നാരംഭിച്ച് 2024 ഒക്ടോബർ 6 ഞായറാഴ്‌ച രാവിലെ 5 മണി വരെ തുടരും