യാത്രയിൽ മറ്റുള്ളവരുടെ ലഗേജുകൾ ഒരിക്കലും കൈവശം വെക്കരുതെന്ന് ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം
മറ്റുള്ളവർക്കു വേണ്ടി, എന്ത് വസ്‌തുവാണ് ഉള്ളിലുള്ളതെന്ന് അറിയാത്ത ലഗേജുകൾ ഒരിക്കലും കൈവശം വെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) യാത്രക്കാരെ ഓർമ്മിപ്പിക്കുന്നു.
എക്‌സിൽ പങ്കിട്ട ഒരു വീഡിയോയിൽ, “മറ്റുള്ളവരുടെ ബാഗുകൾ, അവയിൽ എന്താണ് ഉള്ളതെന്ന് അറിയാതെ നിങ്ങൾ കൊണ്ടുപോകുന്നത് യാത്രാ നടപടിക്രമങ്ങൾ വൈകിപ്പിക്കാനും നിയമപരമായ നടപടികളിലേക്ക് നയിക്കാനും കാരണമായേക്കും” എന്ന് മന്ത്രാലയം പറഞ്ഞു.
നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ മന്ത്രാലയം പറഞ്ഞു. അഭ്യർത്ഥന നിരുപദ്രവകരമാണെന്ന് തോന്നിയാലും, അങ്ങനെ ചെയ്യുന്നത് നിയമപരമായ സങ്കീർണതകൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്.
ഫ്ലൈറ്റുകളിൽ ഉണ്ടാകാനിടയുള്ള ബാധ്യതകളും പ്രശ്‌നങ്ങളും ഒഴിവാക്കാൻ കൈവശം വെക്കുന്ന ഏതൊരു വസ്‌തുവും നമ്മുടേതാണെന്ന് ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.