LegalQatar

564,000 പിഴയൊടുക്കി; എലീറ്റ് മോട്ടോർ കോർപ്പറേഷൻ വീണ്ടും തുറന്നു

സമഗ്രമായ തിരുത്തൽ നടപടികൾ നടപ്പിലാക്കിയതിനെത്തുടർന്ന് എലൈറ്റ് മോട്ടോർ കോർപ്പറേഷൻ – ചെറി വീണ്ടും തുറക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. 

സ്പെയർ പാർട്സ് നൽകുന്നതിൽ വീഴ്ച്ച വരുത്തിയതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കാരണം കമ്പനിക്ക് താൽക്കാലികമായി അടച്ചുപൂട്ടൽ ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. 

കമ്പനി എല്ലാ ഉപഭോക്തൃ സേവന പരാതികളും പരിഹരിച്ചതായും 3.5 മില്യൺ ഖത്തർ റിയാലിന്റെ സപ്ലൈ ഓർഡറുകൾ നൽകി സ്പെയർ പാർട്സ് ഇൻവെന്ററി ശക്തിപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. 

വിതരണത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും കമ്പനി നിർമ്മാണ കമ്പനിയുമായി ഏകോപിപ്പിച്ചു. മൊത്തം 564,000 ഖത്തർ റിയാലിന്റെ സാമ്പത്തിക പിഴയും കമ്പനി അടച്ചു. 

കമ്പനി നടപ്പിലാക്കിയ തിരുത്തൽ നടപടികൾ ഷോറൂം വീണ്ടും തുറക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിലേക്ക് നയിച്ചു. 

കമ്പനിക്കെതിരെ 94 ആവർത്തിച്ചുള്ള ലംഘനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു.

ഉപഭോക്തൃ സംരക്ഷണവും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും സംബന്ധിച്ച 2008 ലെ നിയമം (8) പാലിക്കാത്ത സ്ഥാപനങ്ങളെ ശക്തമായി നേരിടുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related Articles

Back to top button