നവംബർ 1 ചൊവ്വാഴ്ച മുതൽ എഹ്‌തെറാസ് ആപ്ലിക്കേഷൻ നിർജ്ജീവമാക്കുന്നതായും ഇത് വഴി വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയതായും വാണിജ്യ വ്യവസായ മന്ത്രാലയം (എംസിഐ) അറിയിച്ചു.
വാണിജ്യ സമുച്ചയങ്ങൾ, ജിംനേഷ്യങ്ങൾ, കായികമേളകൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ, ഇവന്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ഹെയർ ആൻഡ് ബ്യൂട്ടി സലൂണുകൾ, വിവാഹങ്ങൾ, നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ, തിയേറ്ററുകൾ തുടങ്ങിയ പൊതു, സ്വകാര്യ സ്ഥലങ്ങൾ എഹ്തെറാസ് ആപ്ലിക്കേഷൻ നിർജ്ജീവമാക്കാനുള്ള തീരുമാനത്തിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
കോവിഡ് വ്യാപനം മുൻനിർത്തി പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനായി ഖത്തർ സ്വീകരിച്ച നടപടിക്രമങ്ങൾ പൂർത്തിയായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/CGezRNsh35nLZC0vevQaom