റമദാനിൽ സബ്‌സിഡി നിരക്കിൽ മാംസം ലഭ്യമാക്കുന്നതിനുള്ള പരിപാടിയുമായി വാണിജ്യ വ്യവസായ മന്ത്രാലയം

റമദാനിൽ പ്രാദേശിക മാംസ ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിനും സബ്‌സിഡി നിരക്കിൽ റെഡ് മീറ്റ് നൽകുന്നതിനുമായി സർക്കാർ ഒരു പ്രത്യേക പരിപാടി ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക വിപണിയിൽ മാംസത്തിന്റെ വില സ്ഥിരതയോടെ നിലനിർത്താൻ ഈ സംരംഭം സഹായിക്കുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ പ്രാദേശിക ആടുകളെ ലഭ്യമാക്കിയിട്ടുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ (MoCI) മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. മുഹമ്മദ് ബിൻ മുബാറക് അൽ അമേരി പറഞ്ഞു. പൗരന്മാർക്ക് ന്യായമായ വിലയ്ക്ക് ചുറെഡ് മീറ്റ് വാങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കാനും വിപണിയിലെ വിതരണവും ആവശ്യവും സന്തുലിതമാക്കാനുമാണിത്.
റമദാൻ അവസാനം വരെ പരിപാടി തുടരും. യോഗ്യരായ പൗരന്മാർക്ക് അൽ ഷമാൽ, അൽ ഖോർ, ഉം സലാൽ, അൽ വക്ര, അൽ ഷീഹാനിയ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലുള്ള വിദാം ഔട്ട്‌ലെറ്റുകളിൽ നിന്ന് സബ്‌സിഡി നിരക്കിൽ ആടുകളെ വാങ്ങാം.
വിൽപ്പന പ്രക്രിയ മന്ത്രാലയം സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംരംഭത്തിന് കീഴിലുള്ള വിലകളും ചട്ടങ്ങളും ശരിയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു പ്രത്യേക സംഘം അറവുശാലകൾ പരിശോധിക്കുന്നുണ്ട്.
ഖത്തർ ടിവിയിൽ സംസാരിക്കവെ, പൗരന്മാർക്ക് 30 കിലോഗ്രാം ഭാരമുള്ള തദ്ദേശീയ ആടുകളെയോ 50 കിലോഗ്രാം ഭാരമുള്ള ഇറക്കുമതി ചെയ്ത ആടുകളെയോ സബ്‌സിഡി വിലയ്ക്ക് വാങ്ങാമെന്ന് വിദാം ഫുഡിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ മുസ്സ അഹമ്മദ് അൽ ഒത്മാൻ വിശദീകരിച്ചു. ഒരു ആടിന് 1,000 റിയാലാണ് വില, കൂടാതെ കശാപ്പിനും മറ്റ് സേവനങ്ങൾക്കും 50 റിയാലും അധികമായി നൽകണം.
എല്ലാ വർഷവും റമദാൻ, ഈദ് അൽ അദ്ഹ സമയങ്ങളിൽ ഒരു പ്രധാന ഭക്ഷ്യവസ്തുവായ മാംസം ആളുകൾക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ പരിപാടി നടത്തുന്നത്.
കൂടാതെ, വാണിജ്യ വ്യവസായ മന്ത്രാലയം റമദാൻ മാസത്തിൽ 1,000-ത്തിലധികം അവശ്യ ഉൽപ്പന്നങ്ങളുടെ വില കുറച്ചുകൊണ്ട് മറ്റൊരു സംരംഭം കൂടി അവതരിപ്പിച്ചിട്ടുണ്ട്.
മാവ്, പഞ്ചസാര, അരി, പാസ്‌ത, ചിക്കൻ, പാചക എണ്ണ, പാൽ തുടങ്ങിയ അടിസ്ഥാന ഭക്ഷ്യവസ്തുക്കളും ടിഷ്യൂകൾ, അലുമിനിയം ഫോയിൽ, ഗാർഹിക ക്ലീനിംഗ് ഉൽപ്പന്നങ്ങൾ തുടങ്ങിയ ഭക്ഷ്യേതര വസ്‌തുക്കളും കിഴിവുള്ള ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx