Qatar
സർവീസ് വീഴ്ച; ആപ്പിളിന്റെ ഔദ്യോഗിക ഡീലറെയും അടച്ചുപൂട്ടി

ഉപഭോക്തൃ സംരക്ഷണ ലംഘനങ്ങൾ കാരണം വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) iFix ഫോർ ട്രേഡ് ആൻഡ് മെയിന്റനൻസിനൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.
സ്പെയർ പാർട്‌സും അറ്റകുറ്റപ്പണി സേവനങ്ങളും നൽകുന്നതിൽ കാലതാമസം നേരിട്ടതിനാൽ ആപ്പിളിന്റെ അംഗീകൃത ഡീലറായ കടയ്ക്ക് ഒരു മാസത്തെ അടച്ചുപൂട്ടൽ പിഴ ചുമത്തി.
ഉപഭോക്തൃ സംരക്ഷണവും അതിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളും സംബന്ധിച്ച 2008 ലെ നിയമം (8) ലെ ആർട്ടിക്കിൾ (16) ലെ വ്യവസ്ഥകൾക്ക് അനുസൃതമാണ് ഈ തീരുമാനം.