
പ്രമേഹത്തിന് മരുന്ന് കണ്ടെത്തിയതായി അവകാശപ്പെട്ട്, ഒരു വ്യക്തി, ജനങ്ങളോട് തന്നെ കോണ്ടാക്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നതിനെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) മുന്നറിയിപ്പ് നൽകി. വഞ്ചനാപരമായ ഉദ്ദേശ്യങ്ങളും ഉള്ളടക്കവും വീഡിയോയിൽ ഉള്ളതായി മന്ത്രാലയം പറഞ്ഞു.
ഖത്തറിലെ ഒരു പ്രാദേശിക സ്ഥാപനത്തിൽ ഗവേഷണത്തിൽ ട്രെയിനി അസിസ്റ്റന്റ് എന്ന നിലയിൽ സ്വയം വ്യാജമായി അവതരിപ്പിച്ച വ്യക്തി തന്റെ അവകാശവാദങ്ങൾക്ക് പിൻബലം നൽകാൻ ഇതുപയോഗിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. “ഗവേഷണ പഠനങ്ങളിൽ പങ്കെടുക്കുന്നവരുമായി ഇടപഴകുന്നതിൽ മാത്രമായാണ് ഇയാളുടെ പങ്ക്,” മന്ത്രാലയം വിശദീകരിച്ചു.
വ്യക്തി യോഗ്യതയുള്ള ഒരു പ്രമേഹ വിദഗ്ദ്ധനല്ലെന്നും മെഡിക്കൽ കൺസൾട്ടേഷനുകൾ നൽകാൻ ഇയാൾക്ക് ലൈസൻസില്ലെന്നും അധികൃതർ പറഞ്ഞു.
പ്രസ്തുത വ്യക്തി നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
ഖത്തറിലെ ഏതൊരു ആരോഗ്യ സംരക്ഷണ വിദഗ്ദ്ധന്റെയും ലൈസൻസ് നില തന്നിരിക്കുന്ന ലിങ്ക് വഴി “Find a Registered Healthcare Practitioner” സേവനത്തിലൂടെ പരിശോധിക്കാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി: https://dhp.moph.gov.qa/en/Pages/SearchPractitionersPage.aspx.
ലൈസൻസില്ലാത്ത ആരോഗ്യ സംരക്ഷണ/ചികിത്സ അവകാശവാദങ്ങൾ ghcc@moph.gov.qa എന്ന ഇമെയിൽ വിലാസത്തിൽ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.