വിവിധ കാലങ്ങളിലായി നിയമപരമായി പിടിച്ചെടുത്ത വാഹനങ്ങൾ ഡിസംബർ 10 മുതൽ ഇൻഡസ്ട്രിയൽ ഏരിയയിലെ യാർഡിൽ വെച്ച് ലേലത്തിൽ വിൽക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു ലേല സമിതി അറിയിച്ചു. ലേലം ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ രണ്ടാഴ്ചത്തേക്ക് തുടരും.
ലേലത്തിൽ പങ്കെടുക്കുന്നതിന് മുമ്പ്, താൽപ്പര്യമുള്ളവർക്ക് ഡിസംബർ 2 മുതൽ 7 വരെ, സ്ട്രീറ്റ് നമ്പർ 52, ഇൻഡസ്ട്രിയൽ ഏരിയ വെഹിക്കിൾ ഇമ്പൗണ്ട് യാർഡിൽ 3 മണി മുതൽ 6 മണി വരെ വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്.
ഇതിന് മുമ്പ് 2023 സെപ്റ്റംബറിൽ, മൂന്ന് മാസത്തിലധികം പിടിച്ചെടുക്കപ്പെട്ട വാഹനങ്ങളുടെ ഉടമകൾക്ക് സെപ്റ്റംബറിൽ പിഴയടച്ച് 30 ദിവസത്തിനുള്ളിൽ അവരുടെ വാഹനങ്ങൾ കൈപ്പറ്റണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അങ്ങനെ ശേഖരിക്കാത്ത ലേലം ചെയ്യുമെന്ന് അന്ന് മന്ത്രാലയം പറഞ്ഞിരുന്നു. അത്തരത്തിലുള്ള വാഹനങ്ങളാണ് ഡിസംബർ 10 മുതൽ ലേലത്തിൽ പോകുക.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv