Qatar

മെട്രാഷ്2 ആപ്പ് നാളെ മുതൽ പ്രവർത്തിക്കില്ല, പുതിയ ആപ്പ് ഉപയോഗിക്കാൻ ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം

ഇ-സേവനങ്ങൾ തുടർന്നും ഉപയോഗിക്കുന്നതിന് ഫോണുകളിൽ പുതിയ മെട്രാഷ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം (MoI) എല്ലാ പൗരന്മാരെയും താമസക്കാരെയും ഓർമ്മിപ്പിച്ചു. നാളെ, 2025 മാർച്ച് 1 ശനിയാഴ്ച്ച മുതൽ പഴയ മെട്രാഷ്2 ആപ്പ് പ്രവർത്തനരഹിതമാകും എന്നതിനാലാണിത്.

പുതിയ മെട്രാഷ് ആപ്പ് ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ലഭ്യമാണ്. ഇത് iOS 13-ലും അതിലും ഉയർന്ന ഐ ഫോൺ വേരിയന്റുകളിലും ആൻഡ്രോയിഡ് 29-ലും അതിന് ശേഷമുള്ള ആൻഡ്രോയിഡ് ഉപകരണങ്ങളിലും പ്രവർത്തിക്കുന്നു.

മന്ത്രാലയം 2024 ഡിസംബറിൽ പുതിയ ആപ്പ് അവതരിപ്പിച്ചു. ഇതിന് കൺസ്യൂമർ ഫ്രണ്ട്ലി ഡിസൈനും പുതിയ പേയ്‌മെൻ്റ് ഓപ്ഷനുകളും ഉണ്ട്. പേഴ്‌സണൽ ഓതറൈസേഷൻ, റിക്വസ്റ്റിങ് ആൻഡ് റീപ്രിന്റിങ് സർട്ടിഫിക്കറ്റ്സ് എന്നിവയും മറ്റും ഉൾപ്പെടെ നിരവധി സേവനങ്ങൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button