Qatar
ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ തീയതി പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവൽ പത്താം പതിപ്പിന്റെ തീയതി പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. 2025 ജൂലൈ 24 മുതൽ ഓഗസ്റ്റ് 7 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ ഫെസ്റ്റിവൽ നടക്കും.
ഖത്തറിന്റെ കാർഷിക പാരമ്പര്യങ്ങളെ, പ്രത്യേകിച്ച് പ്രാദേശികമായി വളർത്തുന്ന ഈത്തപ്പഴങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്ന ഈ പരിപാടി, ഖത്തരി കർഷകരെ പിന്തുണയ്ക്കാൻ സഹായിക്കുന്നു.
സന്ദർശകർക്ക് വ്യത്യസ്ത തരം ഈത്തപ്പഴങ്ങൾ കാണാനും, പ്രാദേശിക കർഷകരെ കാണാനും, പരമ്പരാഗത കൃഷി രീതികളെക്കുറിച്ച് അറിയാനും കഴിയും. ഭക്ഷ്യസുരക്ഷയെ പിന്തുണച്ച് കാർഷിക മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ഫെസ്റ്റിവൽ.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t